0%

Chapter Title : ജോൺ 5 [DEXTER] [Climax]

Author : Kambikathakal Read All Parts 1.1K

നിലയിലെത്തിയിട്ട് മതി കുട്ടികൾ എന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച ആനിക്ക് ടൗണിൽ സ്വന്തമായി ഒരു boutique ഉം ഉണ്ടായിരുന്നു. ഈ അഞ്ചുവർഷകാലത്തും  സ്നേഹിച്ചും തമ്മിലടിച്ചും ഇണങ്ങിയും പിണങ്ങിയും അവർ ജീവിച്ചു  അമ്മയില്ലാത്ത ജോണിന് അമ്മയായി നല്ല ഒരു ഫ്രണ്ടായി  ഇടയ്ക്കൊക്കെ പാര പണിയുന്ന കുരിപ്പായി ആനിക്കും ജോൺ തിരിച്ചങ്ങനെത്തന്നെ. എന്നാൽകൂടി അവരുടെ ഇടയിൽ യാതൊരു വിയോജിപ്പുമില്ലാതെ പരസ്പരം ഇപ്പോഴും സ്നേഹിക്കുന്നു. ജോൺ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു.

ഹലോ മൈ ഡിയർ പൊണ്ടാട്ടി ?എന്നാടി  ഷോപ്പ് പൂട്ടി വീട്ടിൽ വന്നോ? അതോ  തിരക്കുള്ളൊണ്ട് ഇപ്പഴും അവിടെ തന്നെയാണോ???

ഞാൻ വീട്ടിലെത്തി  ഇച്ചായനെ കാണാൻ ഒരാളിവിടെ വന്നിട്ടുണ്ട്.

ആരാടി അത് എന്നെ കാണാൻ വന്നത് രാഹുൽ ആണോ  അതോ അവന്മാർ മൂന്നെണ്ണവും ഉണ്ടോ.

ഇത്തവരാരുമല്ല  ഇതവളാ..

"അവളോ?? ഏതവള്  "ജോൺ ആകാംഷയോടെ ചോദിച്ചു.

"രമ്യ" ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

ങേ അവളോ? അവളെന്താ അവിടെ ഞെട്ടൽ മാറാതെ നിന്ന ജോൺ പരിഭ്രമിച്ചുകൊണ്ട് കേട്ടു.

"അവൾ ഈ വഴി ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് പോയതാണെന്നോ അപ്പോ ഇച്ചായനെ കാണാൻ വേണ്ടി വന്നതാണെന്ന പറഞ്ഞെ".

"ഞാനിതാ വരമ്മ് ഡി നീ സൂക്ഷിച്ചോ കേട്ടോ." വെപ്രാളംപ്പെട്ടുകൊണ്ടവൻ അതും പറഞ്ഞു ഫോൺ വച്ചു. എന്നിട്ടവന്റെ കറുത്ത volkswagen gt യിൽ കയറി  വീട്ടിലേക്ക് വച്ചുപിടിച്ചു. സിറ്റിയിൽ നിന്നുമാറി കുറച്ചകലെയാണ് അവന്റെ വീട്, വീട്ടിലേക്ക് പോകുന്നതിനിടയിൽ അവളെന്തിനാണ് ഇന്ന് തന്നെത്തേടി വന്നതെന്ന് അവൻ ചിന്തിച്ചുകൂട്ടി ആ സംഭവത്തിനുശേഷം അവസാന വർഷം വരെ അവൻ അവളോടും  അവളുടെ കൂടെയുള്ളോരോടും മിണ്ടാൻ പോയിട്ടില്ല

💬 Comments

View all comments