Chapter Title : ജോൺ 5 [DEXTER] [Climax]
അവരിങ്ങോട്ടും വന്നിട്ടില്ല. കോളേജ് കഴിഞ്ഞതിനുശേഷം അവൻ അവളെ കണ്ടിട്ടുമില്ല അവളെവിടെ എന്ന് തിരക്കുക പോലും ചെയ്തില്ല ഇനിയും അപായപ്പെടുത്താനാണോ വന്നേക്കുന്നത്?? പക്ഷെ അതൊന്നും ഇപ്രാവശ്യം നടക്കുകയില്ല കാരണം ആ പഴയ ജോണല്ല അവനിപ്പോൾ ജിമ്മിൽ പോയും ബോക്സിങ് പ്രാക്ടീസ് ചെയ്തും അത്യാവശ്യം ശരീരമൊക്കെയുണ്ട് അവന് , പിന്നെ ആനി അവൾ കരാട്ടെ സ്റ്റേറ്റ് ലെവൽ ചാമ്പ്യൻ കൂടിയായൊണ്ട് പേടിക്കേണ്ട ആവശ്യമില്ല. ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൻ വീട്ടിലേക്കെത്തി. അത്ര വലിയ വീടൊന്നുമല്ലേലും അത്യാവശ്യം മോഡേൺ ടൈപ്പ് വീടാണ് ജോണിന്റേത് പോരാത്തതിന് ഗ്രാസ് ഒക്കെ ഫിറ്റ് ചെയ്തു പൂക്കൾ കൊണ്ടു നിറഞ്ഞ മനോഹരമാക്കിയ ഒരു കുഞ്ഞു ഗാർഡനും.
വീട്ടിലേക്കെത്തിയ ജോൺ ഒരു സ്വിഫ്റ്റ് കാർ കിടക്കുന്നതു കണ്ടു. കാർ പോർച്ചിൽ കയറ്റി ഡോർ ബെല്ലടിച്ചു.
ട്രിങ്.....
ആനി കതകുതുറന്നു ഗ്രേ ബ്ലൂ കളറിലുള്ള ഷിഫോൺ സാരിയാണ് അവളുടെ വേഷം.. സാധാരണ കഴുത്തിലൂടെ കൈയ്യിട്ട് എത്തി തന്റെ പ്രിയതമന് ഒരു ഹോട് സ്മൂച്ച് കൊടുത്ത് വീട്ടിലേക്കാനയിക്കുന്ന ആനി അന്നാ പതിവ് തെറ്റിച്ചു.
എവിടെ അവള്?????
വീട്ടിലേക്ക് കയറിയപാടെ ജോൺ അവളോട് ചോദിച്ചു."ഹാളിലിരിപ്പുണ്ട് ജ്യൂസ് കുടിച്ചോണ്ടിരിക്കയാ". ഓഫീസ് ബാഗ് ജോണിന്റെ കൈയ്യിൽ നിന്ന് വാങ്ങിയ അവൾ മറുപടി പറഞ്ഞു.ശേഷം ഹാളിലേക്ക് പോയ അവൻ ആളെ കണ്ടതും സ്തംഭിച്ചുനിന്നു.
രമ്യ!!!!!!!
അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, കോളേജിൽ കണ്ട ആ പഴയ സുന്ദരിയായ രമ്യ അല്ല ഇപ്പോൾ അവന്റെ മുന്നിലിരിക്കുന്നത്. കൊഴിഞ്ഞുപോയ മുടിയെ ഷാള് കൊണ്ടു മറച്ചിരുന്നു മെലിഞ്ഞുണങ്ങിയ ശരീരം. വരണ്ടുണങ്ങിയ പോലെയുള്ള മുഖം. അത് കണ്ട ജോണിന് വലിയൊരു ഞെട്ടലായിരുന്നു. സോഫയിലിരുന്ന് ജ്യൂസ്
💬 Comments
View all comments