Chapter Title : ജോൺ [DEXTER]
നിങ്ങൾക്കോ?
മദർ :സുഖമാണ് മോനെ എങ്ങനെ പോകുന്നു നിന്റെ പഠിപ്പൊക്കെ?
ജോൺ :കുഴപ്പമില്ല മദറമ്മേ അങ്ങനെ പോകുന്നു.
മദർ :നന്നായിട്ട് പഠിക്കണം കേട്ടോ
ജോൺ :മ്മ്, പിന്നെ സിസ്റ്ററമ്മ എവിടെ
മദർ :ഇവിടുണ്ട് മോനെ നിക്ക് ഞാനിപ്പോ കൊടുക്കാം.
ഫോൺ ആർക്കോ കൈമാറുന്ന ശബ്ദം കേൾക്കുന്നു..
സിസ്റ്റർ :ജോൺ മോനെ സുഖമാണോടാ
ജോൺ :സുഖം സിസ്റ്ററെമ്മേ അവിടെയോ
സിസ്റ്റർ :ഏല്ലാവർക്കും സുഖമാണ് പിന്നെ ഇനി എന്നാ ഇങ്ങോട്ട് വരുന്നേ?
ജോൺ :പരീക്ഷയ്ക്കിനി മൂന്നു നാലു മാസം കൂടെയുണ്ട് അത് കഴിഞ്ഞ് വരാമേ
സിസ്റ്റർ :ശെരി മോനെ നന്നായി പഠിക്കണം കേട്ടോ പിന്നെ പ്രാർത്ഥനയും ധ്യാനവുമൊക്കെ ഉണ്ടല്ലോ അല്ലെ
ജോൺ :പിന്നെയില്ലാതിരിക്കോ
സിസ്റ്റർ :ഹ്മ്മ് ശെരി എന്നാ ഞാൻ മദറിന്റെ കൈയിൽ കൊടുക്കാം
ജോൺ :ഓ
മദർ :മോനെ നന്നായി പഠിക്കണം ട്ടോ ഉഴപ്പരുത്
John:ഇല്ല മദറമ്മേ
മദർ :എന്നാ ശെരി വെയ്ക്കുവാണേ
ജോൺ :ശെരി അമ്മേ
ഫോൺ കട്ട് ആയി അതിനു ശേഷം അവൻ ബാഗിൽ നിന്ന് അവന്റെ അമ്മയുടെ മാലയും മോതിരവുമെടുത്തു അതും നോക്കി കൊറേ നേരമിരുന്നു, എന്നിട്ട് ആകാശത്തേക്ക് നോക്കി ഇരുണ്ട കാർമേഘങ്ങൾക്കിടയിൽ നിക്കുന്ന ചന്ദ്രനെയും അതിനു കൂട്ടുനിക്കുന്ന താരങ്ങളെയും നോക്കി നിന്നു അവന് അവന്റെ അമ്മയെ ഓർമ വന്നു, ഓർമവച്ച നാൾമുതൽ ഇതുവരെകണ്ടിട്ടില്ലെങ്കിൽ പോലും അവന് അവന്റെ അമ്മ അവന്റെ കൂടെ ഉള്ളതുപോലെ തോന്നിയിട്ടുണ്ട്. അവനാ മാല കൈയ്യിൽ പിടിച്ചു മുഖത്തോട് ചേർത്ത പിടിച്ചു, മദറമ്മ പറഞ്ഞത് അവൻ ഓർമ ഉണ്ട് നിന്നെ കാണാൻ നിന്റെ അമ്മയുടെ പോലത്തെ കണ്ണുകള നിനക്കുള്ളതെന്ന് അവൻ
💬 Comments
View all comments