Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??
ഒക്കെ ഉണ്ട് അവൻറെ വീട്ടിൽ എത്തി അവനെ സോപ്പിട്ട് 2,3 പുസ്തകങ്ങൾ സംഘടിപ്പിച്ചു തിരിച്ചു വീട്ടിലെത്തിയ ഞാൻ കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ നല്ലൊരു പ്രണയലേഖനം എഴുതി എൻറെ കയ്യക്ഷരം തീരെ നല്ലതല്ല.
അതുകൊണ്ട് ഞാൻ കുറച്ചധികം സമയം എടുത്താണ് എഴുതി പൂർത്തിയാക്കിയത് ഞാൻ സുഹൃത്തിൻറെ കൈയ്യിൽ നിന്നും വാങ്ങിയ മൂന്നു പുസ്തകത്തിൽ ഒരെണ്ണം തിരഞ്ഞെടുത്തത് അത് നാളെ അവൾക്ക് കൊടുക്കാം എന്ന് എന്ന് തീരുമാനിച്ചു. അതിൽ ഞാൻ പ്രണയലേഖനം വെച്ചു.
പിറ്റേദിവസം ഞാൻ വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ ലൈബ്രറിയിൽ അശ്വതി മായി സംസാരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു അങ്ങനെ അവൾ പോകുന്ന സമയം ഞാൻ അവൾക്ക് ആ പുസ്തകം നൽകി അവൾ വേഗം വാങ്ങി തുറക്കാൻ പോയപ്പോഴേക്കും അവളുടെ ബസ് വന്നു അവൾ അതിൽ കയറി ഞാൻ പതിവ് ടാറ്റ നൽകി ഒരു ചെറിയ പുഞ്ചിരിയും മുഖത്ത് കാട്ടി അങ്ങനെ നിന്നു .അവളുടെ ബസ്
പോയതിനു ശേഷം ഹരി എൻറെ അടുത്തേക്ക് വന്നു
ഹരി: അളിയോ ടാറ്റ കൊടുക്കുന്നതുവരെ ആയല്ലേ കാര്യങ്ങൾ
ഞാൻ: നാളെ അറിയാം ഈ ടാറ്റാ കൊടുക്കുന്നത് എങ്കിലും കാണുമോ എന്ന്
ഹരി: അതെന്താ അങ്ങനെ പറഞ്ഞത്
ഞാൻ: ഞാനൊരു കഥാപുസ്തകം അവൾക്ക് നൽകി അതിലൊരു ലൗ ലെറ്റർ ഉണ്ട്
ഹരി: നീയാണോ എഴുതിയത് ?
ഞാൻ: ആണല്ലോ ഞാൻ തന്നെ എഴുതി
ഹരി: അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി
ഞാൻ: നീ എന്താ ഉദ്ദേശിക്കുന്നത്
ഹരി: അല്ല നിൻറെ കാക്ക അപ്പി ചികയുന്ന പോലത്തെ കൈയ്യക്ഷരം കണ്ടാൽ പ്രേമം പോയിട്ട് നിന്നെ അവൾ നാളെ വന്ന് തെറി വിളിക്കാതെ ഇരുന്നാൽ കൊള്ളാം
ഞാൻ: പോടാ തെണ്ടീ ഞാൻ നല്ല രീതിയിൽ തന്നെ എഴുതിയത് കുറെ സമയമെടുത്തു എഴുതിയതാണ് വലിയ കുഴപ്പമൊന്നുമില്ല
ഹരി: mmm എങ്കിൽ നിനക്ക് കൊള്ളാം
അപ്പോഴേക്കും എൻറെ ബസ് വന്നു ഞാൻ ഹരിയോട് ടാറ്റാ കാണിച്ച് ബസ്സിൽ കയറി
ഹരിക്ക് കോളേജിൽ നിന്നും വീട്ടിലേക്ക് വെറും 10 മിനിറ്റ് മാത്രം നടന്നാൽ മതി അതുകൊണ്ട് അവൻ ഞാൻ പോയതിനു ശേഷം മാത്രമേ
💬 Comments
View all comments