0%

Chapter Title : ജൂലി 2 [മാജിക് മാലു]

പോയി എന്ന് പറഞ്ഞു. ഞാൻ : - ഹ്മ്മ്... പോയി. അലക്സ്‌ : - സാർ, പിന്നെ എന്താണ് ഉണ്ടായത്? ! ഞാൻ : - തന്നോട് അല്ലെടോ പറഞ്ഞത് അറിയില്ല എന്ന്. ആരോ പിന്നിൽ നിന്ന് തലയ്ക്കു അടിച്ചു അത്ര തന്നെ. അലക്സ്‌ : - അപ്പോൾ സാർ എന്തിനാ സെമിത്തേരിയിൽ പോയത്? ഞാൻ :- (അലെക്സിനെ അല്പം കൺഫ്യൂഷനോടെ നോക്കി) സെമിത്തേരിയിലോ? താൻ എന്താ ഇന്നലത്തെ കിക് ശരിക്കും മാറിയില്ലേ? ! അലക്സ്‌ : - എനിക്ക് കുഴപ്പം ഒന്നും ഇല്ല, സാറിനെ ഇന്ന് കാലത്ത് ബോധമില്ലാതെ ജൂലിയുടെ കല്ലറക്ക് അടുത്ത് നിന്ന് ആണ് പള്ളി വികാരി കണ്ടത്. (Mysterious BGM) ഞാൻ : - ജൂലിയുടെ കല്ലറക്ക് സമീപമോ? ഞാൻ..... ഞാൻ ഇതുവരെ ഇവിടുത്തെ സെമിത്തേരി പോലും കണ്ടിട്ടില്ല. പിന്നെ അല്ലേ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ജൂലിയുടെ കല്ലറക്ക് അരികിൽ പോയി കിടക്കുന്നത്. !! അലക്സ്‌ : - സാർ, ഞാൻ പറഞ്ഞില്ലേ? ആ വീടും ആ ഏരിയയും അല്പം പിശക് ആണ് എന്ന്. സാത്താൻ പാറയുടെ അരികിൽ നിന്നും ഒരുപാട് പേർ ജൂലിയെ കണ്ടിരിക്കുന്നു, സാർ ആ വീട്ടിലുള്ള താമസം അവസാനിപ്പിച്ചേക്ക്, അത് അവളുടെ വിഹാര കേന്ദ്രം ആണ്...... നിസ്സഹായ ആയ ഒരു പ്രതികാര ദാഹി ആണ് അവൾ. ഞാൻ : - തനിക്ക് വേറെ ഒന്നും പറയാൻ ഇല്ലേ, താൻ ഡോക്ടറെ കണ്ടു ഇവിടുന്ന് ഡിസ്ചാർജ് ചെയ്യാൻ ഉള്ള ഏർപ്പാട് ചെയ്യ് വേഗം. അലക്സ്‌ : - ഡിസ്ചാർജോ? !

💬 Comments

View all comments