0%

Chapter Title : ജൂലി 2 [മാജിക് മാലു]

നല്ല കഥ ആയി..... 12 തുന്നുണ്ട് തലക്ക്. ഡോക്ടർ പറഞ്ഞത് മിനിമം രണ്ട് ദിവസം എങ്കിലും ഇവിടെ കിടക്കണം എന്ന് ആണ് . ഞാൻ : - രണ്ട് ദിവസമോ? അപ്പോൾ സ്റ്റേഷനിലെ കാര്യങ്ങൾ ഒക്കെ ആര് നോക്കും? അലക്സ്‌ : - അതൊന്നും ഓർത്തു സാർ വിഷമിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കോളാം, സാർ നന്നായി റെസ്റ്റ് എടുക്ക്. പെട്ടന്ന് നഴ്സ് വന്നു, ഒരു ഇൻജെക്ഷൻ തന്നു എന്നിട്ട് ഉറങ്ങിക്കോളാൻ പറഞ്ഞു, അലക്സ്‌ പോയിട്ട് വരാം എന്ന് പറഞ്ഞു അവനും പോയി, ഞാൻ കണ്ണുകൾ പതിയെ അടച്ചു. ഉറക്കിലേക്ക് വീഴാൻ നോക്കുമ്പോൾ പെട്ടെന്ന് എന്റെ ചെവിയിൽ ആരോ പതിയെ വിളിച്ചു “ആന്റണി” എന്റെ കണ്ണിൽ ഇന്നലെ രാത്രി കണ്ട സ്ത്രീയുടെ രൂപം തെളിഞ്ഞു, ഞാൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നു. ചുറ്റും നോക്കി ആരുമില്ല, ഞാൻ ദീർഘമായി ശ്വാസം എടുത്തു. ഞാൻ വീണ്ടും അവിടെ തന്നെ കിടന്നു, ഇന്ജെക്ഷന്റെ ബലത്തിൽ ഞാൻ ഒരു ഡീപ് സ്ലീപ്പ്‌ലേക്ക് വീണു. പിന്നെ ഞാൻ എഴുനേൽക്കുന്നത് ശക്തമായ ഒരു ഇടി മുഴക്കം കേട്ട് ആയിരുന്നു, ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു മുറിയിൽ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. ജനലിന്റെ കർട്ടനുകൾ പാറി പറക്കുന്നു, മുറിയിലേക്ക് മിന്നൽ പിണറുകൾ കയറി വന്നു.... ഞാൻ അല്പം ഒന്ന് പരിഭ്രാന്തി ആയത് പോലെ ആയി, ഞാൻ എഴുന്നേറ്റ് വാച്ചിൽ സമയം നോക്കി 11am. മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങിയത് പോലും അറിഞ്ഞില്ല, ഞാൻ പതിയെ നടന്നു ജനലിന്റെ അടുത്ത് വന്നു നിന്നു പുറമെ നോക്കി, നല്ല ശക്തമായ കാറ്റും

💬 Comments

View all comments