0%

Chapter Title : ജൂലി 2 [മാജിക് മാലു]

ഇടിയും മിന്നലും പക്ഷെ മഴ കുറവ് ആയിരുന്നു...... ജനലിലൂടെ നോക്കിയപ്പോൾ പള്ളി മേടയും കുരിശും എല്ലാം തെളിഞ്ഞു കാണാം ആയിരുന്നു , പെട്ടെന്ന് എന്റെ പുറകിൽ നിന്നു എന്നെ തോളിൽ തട്ടി വിളിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു “സാറെ” ഞാൻ ശരിക്കും ഞെട്ടി തിരിഞ്ഞു നോക്കി. ഇരുട്ടിൽ ഒരു വെള്ള സാരീ ഉടുത്തു ഒരു സ്ത്രീ നിൽക്കുന്നു, ഞാൻ നന്നായി വിയർത്തു. ഞാൻ : - ആ... ആ.... ആരാ? സ്ത്രീ : - പേടിക്കേണ്ട, ഞാൻ ഇവിടുത്തെ ഹെഡ് നേഴ്സ് ആണ്, സാർ നല്ല ഉറക്കം ആയത് കൊണ്ട് ആണ് ഇത്രയും നേരം വിളിക്കാഞ്ഞത്. ഞാൻ : - (എനിക്ക് അല്പം ശ്വാസം വീണു ) ഓഹ് ഹ്മ്മ്.... ഇവിടെ കറന്റ് ഇല്ലേ? നേഴ്സ് : - പുറമെ നല്ല കാറ്റ് അല്ലേ ഇന്നിനി കറന്റ് നോക്കേണ്ട , ഞാൻ മെഴുക് തിരി കത്തിച്ചു തരാം. അതും പറഞ്ഞു നേഴ്സ് ഒരു മെഴുക് തിരി കത്തിച്ചു അവിടെ ടേബിളിൽ വെച്ചു, അവൾ തന്നെ ജനലിന്റെ കൊളുത്തിട്ടു കർട്ടൻ നീക്കി ഇട്ടു, എന്നോട് പറഞ്ഞു “ഞാൻ ആണ് ഇവിടെ നൈറ്റ് ഡ്യുട്ടി, സാറിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. പിന്നെ അലക്സ്‌ സാർ ഭക്ഷണം ഇവിടെ കൊണ്ട് വെച്ചിട്ടുണ്ട് സാർ അതു കഴിച്ചോളൂ അപ്പോയെക്കും ഞാൻ മരുന്നും ആയി വരാം “ ഞാൻ തല ആട്ടി പിന്നെ അവൾ പുറത്തേക്ക് പോയി. ഞാൻ അലക്സ്‌ കൊണ്ട് വെച്ച ഫുഡ്‌ കഴിച്ചു, തിരികെ

💬 Comments

View all comments