Chapter Title : ജൂലി [മാജിക് മാലു]
വിട്ടു. അലക്സ് മാത്രം അവിടെ നിന്നു, മോസസിന് രാത്രി ഭക്ഷണം അലക്സ് ന്റെ വീട്ടിൽ ഒരുക്കിയിരുന്നു, അങ്ങനെ അലെക്സും മോസസും കൂടെ ഒരു 8 മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി അലക്സ്‌ന്റെ വീട് ലക്ഷ്യം ആക്കി നടന്നു. കൂരാ കൂരിരുട്ട്, എവിടെയും നിശബ്ദത, മോസസ് ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് നടന്നു, അലക്സ് ആവട്ടെ പേടിച്ചു വിറച്ചു കൊണ്ട് ചുറ്റും നോക്കി ടോർച്ചു തെളിച്ചു മോസസിനൊപ്പം നടന്നു.
അല്പം മുന്നോട്ട് നീങ്ങിയപ്പോൾ കണ്ണിന് മുന്നിൽ അതാ നിൽക്കുന്നു, കൂരിരുട്ടിൽ ഒരു കൂറ്റൻ പാറ. അലക്സ് ആകെ വിയർത്തു, മോസസ് ചോദിച്ചു.
മോസസ് : - ഇതാണോ, സാത്താൻ പാറ?
അലക്സ് : - (വിറച്ചു കൊണ്ട്) അ.... അതേ.... സർ.... നമുക്ക് വേഗം പോവാം.
മോസസ് : - താൻ ഒരു പോലിസ് അല്ലേ? ഇങ്ങനെ പേടിക്കാൻ നാണം ഇല്ലേ? !
അലക്സ് : - പേടിയാണ് സർ.... സത്യം പറയാലോ. .പകൽ പോലും ഇതിലൂടെ ഞാൻ പോകാറില്ല.
മോസസ് : - ഹഹഹ തന്നെയൊക്കെ ആരാണെടോ പോലീസിൽ എടുത്തത്?!
അലക്സ് : - നമുക്ക് വേഗം പോവാം സർ....
മോസസ് : - കഷ്ടം തന്നെ...ഹ്മ്മ്... വാ...
മോസസും അലക്‌സും മുന്നോട്ട് നടന്നു, മോസസ് നടക്കുന്നതിനിടയിൽ തിരിഞ്ഞു കൊണ്ട് സാത്താൻ പാറയെ നോക്കി കൊണ്ട് മുന്നോട്ട് പോയി. അങ്ങനെ അവർ നടന്നു അകന്നു അലക്സിന്റെ വീട്ടിൽ എത്തി. അലെക്സിന് അപ്പോൾ ആയിരുന്നു ശ്വാസം നേരെ വീണത്, അലക്സ് മോസസിനോട് ഉമ്മറത്തു കസേരയിൽ ഇരിക്കാൻ
💬 Comments
View all comments