Chapter Title : ജൂലി [മാജിക് മാലു]
ദേശത്തേക്ക് തന്നെ മോസസിനെ ട്രാൻസ്ഫർ ചെയ്തത് നല്ല മുട്ടൻ പണി കൊടുക്കാൻ വേണ്ടി തന്നെ ആയിരുന്നു. അങ്ങനെ മോസസ് കരക് ദേശത്ത് ലാൻഡ് ചെയ്തു, ഇതിലും ബേധം ജയിലിൽ കിടക്കുന്നത് ആയിരുന്നു നല്ലത് എന്ന് മോസസിന് തോന്നി. പുള്ളി സ്റ്റേഷനിൽ ചാർജ് എടുത്തു അവിടുത്തെ അന്തരീക്ഷം ഒക്കെ പരിചയപെട്ടു വരുന്നു. സ്റ്റേഷനിലെ ഹെഡ്‍കോൺസ്റ്റബിൾ അലക്സ് മോസസിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. വാടകക്ക് വീട് തിരിഞ്ഞു നടന്ന മോസസിന് അലക്സ് കാണിച്ചു കൊടുത്ത ഒരു വീട് ഒഴികെ ബാക്കി ഒന്നും തന്നെ ഇഷ്ടപ്പെട്ടില്ല. പക്ഷെ ആ ഇഷ്ടപെട്ട വീട് ആവട്ടെ, വലിയ ഒരു കുഴപ്പത്തിൽ ആയിരുന്നു. സാത്താൻ പാറയുടെ ഏകദേശം 500 മീറ്റർ അകലത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന ആ വീട് വേണ്ട എന്ന് അലക്സ് കുറേ നിർബന്ധിച്ചു. പക്ഷെ മോസസ് കേട്ടില്ല, താൻ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി എന്ന് ആയിരുന്നു മോസസിന്റെ മറുപടി. അങ്ങനെ മോസസ് ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു. പല പോലീസുകാരും പിന്നെ നാട്ടിലെ പ്രമുഖരും മോസസിനോട് അതിന്റെ അപകടത്തെ കുറിച്ച് പറഞ്ഞു, പക്ഷെ മോസസ് ആരെയും ചെവികൊണ്ടില്ല. പണ്ട് ഈ വീട്ടിൽ വെച്ച് ജൂലിയെ പല ആളുകളും ബലാത്സംഗം ചെയ്തിട്ട് ഉണ്ട്‍ എന്ന് ഒരു കേട്ട് കേൾവിയും ഉണ്ട്‍. പക്ഷെ അതൊന്നും വക വെക്കാതെ മോസസ് ആ വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. തന്റെ സാധനങ്ങൾ എല്ലാം അലെക്സിന്റെയും മറ്റു പോലിസ് കോൺസ്റ്റബിൾ മാരുടെയും സഹായത്തോടെ വൈകുന്നേരത്തിന് മുൻപ് അവിടെ എത്തിച്ചു. നേരം ഇരുട്ടുന്നതിന് മുൻപ് എല്ലാവരും സ്ഥലം
💬 Comments
View all comments