0%

Chapter Title : Julia part 1

Author : kkstories Read All Parts 249

ഇതില്ലേ? നിനക്ക് തോന്നീട്ടില്ലേ?"
മൈക്കിളിനെ പരിഹസിച്ചു് അവർ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. ആ പാവം കുട്ടിയെ ഉപദ്രവിക്കുന്നതിൽ മുഴുകിയിരുന്ന അവർ ഡേവിഡിന്‍റെ സാന്നിദ്ധ്യം ശ്രദ്ധിച്ചതേയില്ല. നിശ്ശബ്ദമായും എന്നാൽ വേഗത്തിലും അവരുടെ നേർക്കു് ഡേവിഡ് നടന്നടുത്തു.
"ധ്ടും."
എന്താണു സംഭവിക്കുന്നതെന്നു് ആർക്കെങ്കിലും മനസ്സിലാകുന്നതിനു മുൻപു് ഡേവിഡിന്‍റെ ഇടി വീണു കഴിഞ്ഞിരുന്നു. സാം രണ്ടു കൈകളാലും വായ പൊത്തിപ്പിടിച്ചു കൊണ്ടു് നിലത്തു് കിടന്നുരുണ്ടു. മറ്റു രണ്ടു് വഴക്കാളികളുടെയും നേർക്കു് ഡേവിഡ് ക്രുദ്ധനായി ഒന്നു നോക്കി. പത്തൊൻപതു വയസ്സുകാരനായ ഒരു സംസ്ഥാനതല കരാട്ടേ ചാമ്പ്യനുമായി ഒരു മൽപ്പിടുത്തത്തിനു തുനിയുന്നതു് ബുദ്ധിയല്ലെന്നറിയാമായിരുന്ന അവർ പിൻവാങ്ങി, വീണു കിടന്ന തങ്ങളുടെ സുഹൃത്തിനെ പരിചരിക്കാൻ പോയി.
ഡേവിഡ് മൈക്കിളിന്‍റെ ചുമലിൽ കയ്യിട്ടു. "എന്താടാ, ങേ?", മൈക്കിളിനോട്‌ അവൻ പറഞ്ഞു, "ഇനി അവന്മാർ ഉപദ്രവിക്കാൻ വന്നാൽ എന്നോടു് പറഞ്ഞാൽ മതി, കേട്ടോ?"
സന്തോഷവാനായി മൈക്കിൾ തല കുലുക്കി. മൈക്കിളിന്‍റെ ഫ്ലാറ്റ് വരെ ഡേവിഡ് അവനെ കൊണ്ടു ചെന്നു് ആക്കി.കാപ്പി കുടിക്കാനായി ഡേവിഡ് കപ്പ് കൈയിലെടുത്തപ്പോഴാണു് ഡോർബെൽ മുഴങ്ങിയതു്. അതു് കിച്ചൻ കൗണ്ടറിന്മേൽ വച്ചിട്ടു് അവൻ ചെന്നു് വാതിൽ തുറന്നു.
വാതില്ക്കൽ മൈക്കിളിന്‍റെ ചേച്ചി ജൂലിയയെ കണ്ടു് ഡേവിഡ് തെല്ലൊന്നു് അദ്ഭുതപ്പെട്ടു. ഒരേ കോളജിൽ പഠിക്കുന്നവരായിട്ടും അയൽക്കാരായിരുന്നിട്ടും അവർ സുഹൃത്തുക്കളെന്ന നിലയിലല്ലാതെ കേവലം പരിചയക്കാർ മാത്രമായി തുടർന്നിരുന്നു. തങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിലുള്ള അന്തരമാവാം അതിനു കാരണമെന്നു് ഡേവിഡ് ധരിച്ചു. സുന്ദരിയും പ്രസരിപ്പാർന്ന, തുള്ളിത്തുളുമ്പുന്ന പ്രകൃതക്കാരിയുമായ ജൂലിയ എന്ന പതിനെട്ടുകാരിയെ അറിയാത്തവരായി കോളജിൽ ആരുമുണ്ടായിരുന്നില്ല. അതേ സമയം, സുമുഖനായിരുന്നുവെങ്കിലും പൊതുവേ അന്തർമുഖനായിരുന്ന ഡേവിഡ് തന്‍റെ ചുരുങ്ങിയ സുഹൃദ്‌വലയത്തിൽ ഒതുങ്ങിക്കൂടി.
"ഹലോ."

💬 Comments

View all comments