Chapter Title : Julia part 1
ജൂലിയ മന്ദസ്മിതം തൂകി.
"ഹായ് ജൂലിയ? Come in." മറുചിരിയോടെ ഡേവിഡ് അവളെ ക്ഷണിച്ചു.
ജൂലിയ അകത്തേക്കു് കടന്നു. ലിവിങ് റൂമിലെ കോഫി ടേബിളിനിരുവശവുമായി കിടന്നിരുന്ന സോഫകളിന്മേൽ അവർ ഇരുവരും ഇരുന്നു.
"മൈക്കിൾ എന്തു പറയുന്നു?" ഡേവിഡ് ചോദിച്ചു.
"അവൻ സുഖമായിട്ടിരിക്കുന്നു." അതു പറയുമ്പോൾ ജൂലിയയുടെ ചുണ്ടുകളിൽ കൃതജ്ഞതയുടേതായ ഒരു പുഞ്ചിരി വിരിഞ്ഞു.
"ഡേവിഡേ ഇന്നലെ ആ തല്ലിപ്പൊളികളെ അങ്ങനെ ഡീൽ ചെയ്തതു് വലിയ കാര്യമായി കേട്ടോ? ഞാൻ ഒരു താങ്ക്സ് പറയാനും വേണ്ടീട്ടു കൂടെയാ വന്നെ ... ."
"ശ്ശൊ, അതൊ-ഒക്കെ ഒരു കാര്യമാണോ ... ." കഴിയുന്നത്ര വിനയാന്വിതനാകാൻ ശ്രമിയ്ക്കവേ ഡേവിഡ് തെല്ലൊന്നു് വിക്കി.
"ഉം, അതെ, കാര്യമാ ... ശരിക്കും വലിയ കാര്യം. അതു ചെയ്യാൻ തോന്നിയ ഡേവിഡിന്റെ മനസ്സിനു് ഒരു പാടു താങ്ക്സ് ... ." അതു പറയവേ ജൂലിയയുടെ മന്ദസ്മിതം കൂടുതൽ വിടർന്നു. ഡേവിഡിന്റെ മുഖത്തു് അരുണിമ പടർന്നു; എന്തു മറുപടി പറയണമെന്നറിയാതെ അവൻ വാക്കുകൾക്കായി പരതി അസ്വസ്ഥതയോടെ ഒന്നു് പുഞ്ചിരിച്ചു.
"താങ്ക്സ് ... എന്നാലും എന്നെ അങ്ങനെ പൊക്കണ്ട കെ-കേട്ടോ?" ഡേവിഡിനു് വീണ്ടും വിക്കലുണ്ടായി. "യ്യോ, ഇയാള് ആദ്യമായിട്ടു് ഇവിടെ വന്നിട്ടു് ഞാൻ ... ഒരു കാപ്പി കുടിക്കുന്നോ? റെഡിയാക്കി വച്ചിരിക്കുവാ, ഒരു കപ്പിലൊഴിച്ചാൽ മതി. എടുക്കട്ടെ?"
"യ്യോ ഇപ്പം ഒന്നും വേണ്ട, താങ്ക്സ് ... ." അതു പറഞ്ഞിട്ടു് ജൂലിയ ചുറ്റിനും ഒന്നു് കണ്ണുകളോടിച്ചു. "ഈയിടെയായിട്ടു് ലിൻഡയെ കാണാറില്ലല്ലോ? ഇപ്പഴും നിങ്ങൾ ഒരുമിച്ചല്ലേ?"
"അല്ലല്ലോ ... ഒരു മാസമായി ഞങ്ങൾ ബ്രോക്ക്-അപ് ആയിട്ടു്."
"ആണോ? അയ്യോ സോറി
💬 Comments
View all comments