Chapter Title : Julia part 1
കേട്ടോ ... ."
ഡേവിഡ് ചിരിച്ചു തള്ളി. "It's OK ... . പുള്ളിക്കാരിക്കു് എന്റെ ബാങ്ക് അക്കൌണ്ടീന്ന് കാശടിച്ചു മാറ്റുന്ന ശീലമുണ്ടായിരുന്നു. പിന്നെ അവൾ എന്റെ കമ്പ്യൂട്ടറിൽ കീലോഗർ എടുത്തിട്ടു. ഒക്കെ കണ്ടുപിടിച്ചു വന്നപ്പം ഇത്തിരി വൈകി ... എന്തായാലും അങ്ങനെ അത് അവസാനിച്ചു."
"ഓഹൊ അങ്ങനെയോ ...? അതേതായാലും ഒരു വല്ലാത്ത ഏർപ്പാടായിപ്പോയി."
"ഉം." ഡേവിഡ് തെല്ലൊരു നിരാശയോടെ യോജിച്ചു.
ഡേവിഡിന്റെ (മുൻ)കാമുകി, ലിൻഡ, എപ്പോഴും ആഹ്ലാദവതിയും സൗഹൃദഭാവമാർന്നവളും ആയി കാണപ്പെട്ടിരുന്നു എന്നു് ജൂലിയ ഓർത്തു. ലിൻഡയുടെ വീട്ടിലെ പ്രശ്നങ്ങൾ കുറേയൊക്കെ ജൂലിയയ്ക്കും അറിയാമായിരുന്നു. അവളുടെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയതും അമ്മ ലഹരിക്കടിമയായതും എല്ലാം. പാവം കുട്ടി. ജൂലിയ ഓർത്തു. അവളെ ഒന്നു് ഉപദേശിച്ചു നന്നാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ.
"അതെ ജൂലിയ." അവളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ ഡേവിഡ് പറഞ്ഞു. "പിരിയാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഞാൻ ലിൻഡയോടു് പറഞ്ഞതായിരുന്നു, ഒരു കൌൺസിലിങ്ങിനു പോയി നോക്കാൻ. വേണമെങ്കിൽ ഫീസിന്റെ കാര്യത്തിൽ ഞാൻ സഹായിക്കാമെന്നും പറഞ്ഞു. സൗകര്യമില്ലെന്നും ഇനി അവളെ ഒരു വിധത്തിലും കോണ്ടാക്റ്റ് ചെയ്യാൻ നോക്കരുതെന്നും അവൾ തീർത്തു പറഞ്ഞു."
"ഓ അങ്ങനെയോ ... ." ജൂലിയ തല കുലുക്കി. ഡേവിഡിന്റെ സന്മനസ്സും മറ്റൊരാളിന്റെ മനസ്സറിയാനുള്ള അവന്റെ സഹജബോധവും അവൾ ഒന്നു വേറെ ശ്രദ്ധിച്ചു. ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം. ഇങ്ങനത്തെ പയ്യന്മാർ ശരിക്കും ഉണ്ടോ? ജൂലിയ അദ്ഭുതം കൂറി.
"ഡേവിഡേ, ഞാൻ ഒരു കമ്പ്യൂട്ടർ മേടിക്കാൻ ആലോചിക്കുവാരുന്നേ. ഈയിടെ ഇയാളൊരെണ്ണം വാങ്ങിയില്ലേ? അതിന്റെ കോൺഫിഗറേഷൻ ഒന്നു തരാമോ?"
"Oh sure! പിന്നെ
💬 Comments
View all comments