എന്നാൽ ആശാന്റെ ബുദ്ധി പോയ പോക്ക് കണ്ട് കുഞ്ഞാപ്പു ഉള്ളിൽ പൊട്ടിച്ചിരിച്ചു..ആശാനേ അടിപൊളി എന്നവൻ ആശാനെ നോക്കി കോക്രി കാട്ടി..
“ ഇതല്ലാതെ പരിഹാരമാർഗമില്ല… പറ്റൂച്ചാ ഇന്ന് ചെയ്യാം… അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവ് തിരിച്ച് വന്നതിന് ശേഷം അദ്ദേഹത്തെയും കൂട്ടി ആശ്രമത്തിലേക്ക് വരിക… ഞാനദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം…
ഈ കൂടോത്രം നശിപ്പിക്കാതിരിക്കുന്നിടത്തോളം കാലം ഇതിന്റെ ശക്തി കൂടിക്കൊണ്ടിരിക്കും എന്ന് മാത്രം മനസിലാക്കുക…”..
യമുനക്ക് ആലോചിക്കാനുള്ള സമയം പോലും കൊടുക്കാതെ പവിത്രൻ അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു..
“ ഇത് നശിക്കുന്നതോട് കൂടി നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരും… നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടും… സമാധനത്തോടെ നിങ്ങൾക്ക് ജീവിക്കാം… “..
“ഇ… ഇന്ന്…തന്നെ… ചെയ്യാം…തിരുമേനീ… “..
യമുനയുടെ ചിതറിത്തെറിച്ച വാക്കുകൾ കേട്ട് പവിത്രന് ഒന്നട്ടഹസിക്കാൻ തോന്നി.. ഈ വീടിന് പിന്നിൽ ഒരു പുഴ ഒഴുകുന്നുണ്ടെന്ന് നേരത്തേ യമുന പറഞ്ഞപ്പോ തോന്നിയ ഐഡിയയാണിത്..നടക്കുമെന്നൊന്നും ഉറപ്പില്ലായിരുന്നു.. വെറുതെയങ്ങ് വെച്ച് കാച്ചി നോക്കിയതാ… എല്ലാം ദേവീകടാക്ഷം..
“ വീട്ടിൽ നിന്ന് പുഴയിലേക്കിറങ്ങാൻ വഴിയുണ്ടോ… ?”..
ആക്രാന്തം പണിപ്പെട്ടടക്കി പവിത്രൻ ചോദിച്ചു..
“ഉം… പുഴ വരെ പടിക്കെട്ടുണ്ട്…”..
യമുന പതിയെ പറഞ്ഞു.. അവൾ വല്ലാത്തൊരസ്ഥയിലായിരുന്നു..
“ പുറത്ത് നിന്നാരെങ്കിലും ആ കടവിലേക്ക് വരാറുണ്ടോ…?”..
“ഇല്ല… ഈ പറമ്പിലൂടെയേ അങ്ങോട്ടിറങ്ങാൻ പറ്റൂ… ഈ പറമ്പിന്റെ ഒരതിര് ആ പുഴയാ..”..
“ഉം… ഏതായാലും തൊട്ടടുത്ത് പുഴയുള്ളത് നന്നായി… അല്ലെങ്കിൽ ഈ കൂടോത്രവും കൊണ്ട് നമ്മൾ പുഴയന്യോഷിച്ച് നടക്കേണ്ടിവന്നേനെ…
ഉണ്ണീ… വേണ്ട സാധനങ്ങളൊക്കെ എടുത്ത് സഞ്ചിയിലാക്കുക…
ഓം… ഹ്രീം… സ്വാ… ദേവീ… കാത്തോളണേ… അടിയൻ ചെയ്യുന്ന കർമ്മങ്ങളിൽ പിഴവുണ്ടാവാതെ നോക്കണേ… “..
പവിത്രൻ
💬 Comments
View all comments