തന്നെയാണ് പരിചയപ്പെടുത്തിയത്.., വീണ്ടും ആ കാമക്കാറ്റ് അയാൾക്കേറ്റു.. പുരുഷൻ വാടിക്കുഴഞ്ഞിരിക്കുകയാണ്..
“എന്താ യമുനാ ശരിക്കും പ്രശ്നം… ?.
തുറന്ന് പറഞ്ഞോളൂ… എല്ലാത്തിനും നോം പരിഹാരം കാണാം…”..
യമുനയെന്ന സൗന്ദര്യധാമത്തെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു..
“നല്ല ബിസിനസൊക്കെ ഉണ്ടായിരുന്നു തിരുമേനീ… എല്ലാം നശിച്ചു… ഇപ്പോ കടം കൊണ്ട് നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥയാ… തിരുമേനി ഞങ്ങളെ രക്ഷിക്കണം…”..
തൊഴുത് കൊണ്ട് യമുന പറഞ്ഞു..
“എന്തായിരുന്നു ശരിക്കും
ബിസിനസ്… ?”..
“സെക്കൻ ഹാന്റ് വണ്ടികളുടെ കച്ചവടമായിരുന്നു… നല്ല ബിസിനസ് ഉണ്ടായിരുന്നതാ…നൂറോളം വണ്ടികളൊക്കെ ഗാരേജിലുണ്ടായിരുന്നു… ഒറ്റയടിക്കാ ബിസിനസ് തകർന്നത്… ഇപ്പോ എല്ലാം പോയി… ഇനി വീട് മാത്രമേ പോവാനുള്ളൂ…”..
യമുന ഇടക്ക് ഭർത്താവിനെ നോക്കുന്നുണ്ട്.. ഇയാളാണിതിന് ഉത്തരവാദി എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ട്..
“ഓം… ഹ്രീം… സ്വാ…. ദേവീ…..”..
പവിത്രൻ തിരുമേനി ഉച്ചത്തിലൊരു മന്ത്രം ചൊല്ലി.. പിന്നെ കണ്ണടച്ചിരുന്ന് എന്തോ ധ്യാനിച്ചു.. കണ്ണടച്ചിരിക്കുകയാണെങ്കിലും തന്റെ മുന്നിലിരിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യം അയാൾ അകക്കണ്ണിൽ കാണുന്നുണ്ട്..
എന്ത് പരിഹാരമാണ് ഇവർക്ക് പറഞ്ഞ് കൊടുക്കുക എന്നാണയാൾ ചിന്തിച്ചത്.. മന്ത്രം ചൊല്ലുന്നില്ലെങ്കിലും ഏതോ ഘോരമന്ത്രം ഉരുവിടുന്നത് പോലെ അയാൾ ചുണ്ടനക്കുന്നുണ്ട്..
“ ഉം… ഇത് ശത്രുദോഷമാണ്… ആരേലും പ്രത്യക്ഷത്തിൽ ശത്രുക്കളായുണ്ടോ…?”..
പവിത്രൻ എല്ലാം ചോദിച്ചത് യമുനയോടാണ്..രവീന്ദ്രനെ അയാൾ നോക്കിയതേ ഇല്ല…
“അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല തിരുമേനീ… “..
“ എന്നാ ഉണ്ട്… നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ഒരു ശത്രു നിങ്ങൾക്കുണ്ട്… അയാൾ നിങ്ങൾക്കെതിരിൽ നന്നായി പണിയെടുത്തിട്ടുണ്ട്… “..
തിരുമേനി വെച്ചടിച്ചു…യമുനയും രവീന്ദ്രനും പരസ്പരം നോക്കി..അങ്ങിനെ ഒരു ശത്രു ഉള്ള കാര്യം അവർക്കറിയില്ലായിരുന്നു..
“ പരിഹാരമില്ലേ തിരുമേനീ… ?”..
💬 Comments
View all comments