ബോർഡ് ഒരു സുപ്രഭാതത്തിൽ നാട്ടുകാർ കാണുകയായിരുന്നു..
കാലത്ത് ചായക്കടിയിലേക്ക് വന്ന ഒരാൾ താൻ പവിത്രൻ തിരുമേനിയുടെ ശിഷ്യനാണെന്ന് സ്വയം പരിചപ്പെടുത്തി..
തന്റെ പേര് ഉണ്ണിയെന്നാണ് അയാൾ പറഞ്ഞത്.. അയാളാണ് പവിത്രൻ തിരുമേനിയെ ആ നാട്ടുകാർക്ക് പരിചയപ്പെടുത്തിയത്.. പവിത്രൻ ജോതിഷം അരച്ച് കലക്കിക്കുടിച്ചവനാണെന്നും, കൊടികെട്ടിയ മാന്ത്രവാദിയാണെന്നും, ഏത് പ്രശ്നങ്ങൾക്കും അദ്ദേഹം പരിഹാരം കാണുമെന്നും ഉണ്ണി നാട്ടുകാരോട് പറഞ്ഞു.. മേലനങ്ങാതെ കാശുണ്ടാക്കാൻ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ചിലർ പവിത്രൻ തിരുമേനിയെ പോയി കണ്ടു.. ചിലർക്കൊക്കെ ഫലമുണ്ടായി.. അതവർ ഇരട്ടിയായി നാട്ടിൽ പ്രചരിപ്പിച്ചു.. ഏതായാലും പവിത്രൻ പതിയെ പ്രശ്സതനായി.. ഉണ്ണി ആ നാട്ടിലെ ചില ചെറുപ്പക്കാരെ പാട്ടിലാക്കി പുറത്തും പവിത്രൻ തിരുമേനിയുടെ കഴിവ് പ്രചരിപ്പിപ്പിച്ചു..
ഇപ്പോൾ സാമാന്യം തിരക്കുള്ള ജോൽസ്യനാണ് പവിത്രൻ.. ജോൽസ്യം കൂടാതെ പൂജകളും മന്ത്രവാദക്രിയകളും ചെയ്യും..യഥാർത്തത്തിൽ ഒരു ലോറി ഡ്രൈവറായിരുന്നു പവിത്രൻ..അയാളുടെ കിളിയായിരുന്നു കുഞ്ഞാപ്പു.. മുസ്ലിമായ കുഞ്ഞാപ്പു ഇപ്പോൾ നീളൻ കുറിയൊക്കെ വരച്ച് ഉണ്ണിയെന്ന പേരിലാണ് അറിയപ്പെടുന്നത്.. നാൽപത് വയസേ പവിത്രന് ഉള്ളൂ എങ്കിലും അയാൾ കൃത്രിമമായി ഒരു വയസനാവാൻ ശ്രമിച്ചിട്ടുണ്ട്..നല്ല കറുത്ത താടിയും മുടിയും അയാൾ പകുതിയോളം വെളുപ്പിച്ചിട്ടുണ്ട്..
ഹൈദരാബാദിലേക്ക് ഒരു ലോഡുമായി പോകുമ്പോൾ ഒരാൾക്ക് ലിഫ്റ്റ് കൊടുത്തതാണ് പവിത്രന്റെ ജീവിതം മാറാനുള്ള സംഭവമുണ്ടായത്.. പുലർച്ചെ മൂന്ന് മണിക്ക് വിജനമായൊരു സ്ഥലത്ത് വെച്ചാണ് നാഗേന്ദ്രറാവു എന്ന മനുഷ്യൻ പവിത്രന്റെ ലോറിയിൽ കയറിയത്..അയാളൊരു ജോൽസ്യൻ കം മന്ത്രവാദിയായിരുന്നു..ആ നേരത്ത് പല വണ്ടികൾക്കും കൈകാണിച്ചിട്ടും ആരും അയാൾക്ക് നിർത്തിക്കൊടുത്തില്ല.. പവിത്രനാണ് അതിന് മനസുണ്ടായത്.. അത് കൊണ്ട് തന്റെ തന്റെ വീടിന് മുമ്പിൽ ഇറങ്ങുമ്പോൾ അയാൾ പവിത്രനെ വീട്ടിലേക്ക് ക്ഷണിച്ചു.. വേണ്ടാന്ന് പറഞ്ഞെങ്കിലും
💬 Comments
View all comments