Chapter Title : കാജൽ [കമൽ]
പറയുമ്പോൾ അവളുടെ കണ്ണിലെ ആത്മാവ്ശ്വാസം കണ്ടെനിക്ക് മനസ്സിലായി, അപ്പറഞ്ഞത് അവളെയാരും പറഞ്ഞു പഠിപ്പിച്ച് വിട്ടതല്ലെന്ന്. അവളുടെ പക്വതയില്ലാത്ത ശരീരം പോലെയല്ല അവളുടെ മനസ്സെന്ന തോന്നൽ എന്നെ സന്തോഷിപ്പിച്ചു. "ഐ ഡോണ്ട് മൈൻഡ്." ഞാൻ ചിരിച്ചു കൊണ്ട് ഉത്തരമേകി. "ക്യാ???" അവൾ കണ്ണ് മിഴിച്ചു കൊണ്ട് എന്റെ നേരെ തല നീട്ടിയപ്പോൾ എനിക്ക് ചിരി വന്നു. "നഹി, നോ പ്രോബ്ലെം. സോറി നഹി... നഹി..." അവളോട് എന്ത് പറയണമെന്നറിയാതെ തടി തപ്പാൻ നിന്ന എന്റെ മുന്നിൽ നിന്നവൾ കുണുങ്ങിച്ചിരിച്ചു. അല്പനേരം തമ്മിൽ സംസാരിക്കാതെ അവൾക്ക് ചിരിക്കാൻ കമ്പനി കൊടുത്തിട്ട് ഞാൻ യാത്രയായി. അന്ന് മുതൽ ഞാൻ കാജലുമായി കൂട്ടായി. ഞാൻ വീട്ടിലുള്ള സമയത്തൊക്കെ അവൾ പായലിനെയും കൊണ്ട് വീട്ടിൽ വരുമായിരുന്നു. എന്നാൽ ഉമ്മറത്ത് ഗ്രിൽ വെച്ച എന്റെ വീടിന്റെ അകത്തേക്ക് വരാനവൾ മടിച്ചു. എന്റെയമ്മ പറഞ്ഞാൽ പോലും കയറില്ല. പാതി തുറന്ന ഗ്രില്ലിൽ ചാരി പായലിനെയും പിടിച്ചവൾ അങ്ങിനെ നിൽക്കുമായിരുന്നു. പായൽ ഒരു തക്കുടുമുണ്ടൻ കുട്ടിയാണ്. കവിളൊക്കെ ചാടി, ഉരുണ്ട കൈകാലുകൾ ഉള്ള ഒരു ഉരുണ്ട കുട്ടി. കുറച്ചു ദിവസം കൊണ്ട് തന്നെ അവൾ ഞാൻ വിളിച്ചാൽ എന്റെ ഒക്കത്തു കയറാൻ തുടങ്ങി. കാജലുമായി സംസാരിക്കാൻ ഭാഷ ഒരു പ്രശ്നമായി തോന്നിയില്ല എനിക്ക്. എന്നാൽ അതേ കാരണത്താൽ ഞങ്ങൾ തമ്മിൽ സംസാരം കുറവായിരുന്നു. സംസാരത്തിനടക്ക് അറിയാത്ത വാക്കുകൾ ഞാൻ നിന്ന നിൽപ്പിൽ വിഴുങ്ങുന്നത് കണ്ട് അവൾ കുടുകുടാ ചിരിക്കുമായിരുന്നു. ആ ചിരിക്ക് പിന്നിലെ നിഷ്കളങ്കത കണ്ടിട്ട് അവളെ മടിയിൽ പിടിച്ചിരുത്തി കൊഞ്ചിക്കാൻ എനിക്കാശ തോന്നിയിട്ടുണ്ട്. പക്ഷെ, എല്ലാം മാറി
💬 Comments
View all comments