0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 451

നോക്കി കല്ലെടുക്കാൻ എന്ന ഭാവത്തിൽ ഞാൻ കുനിഞ്ഞതും പട്ടികൾ തിരിഞ്ഞോടി. ഞാൻ കാജലിനെ നോക്കുമ്പോൾ അവൾ അണച്ചു കൊണ്ട് കരയാൻ മുട്ടി നിൽക്കുവാണ്. പട്ടികൾ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഞാനവളോട് പുറത്തേക്ക് കൂടെ വരാൻ ആംഗ്യം കാട്ടി. എന്നാലവൾ മടിച്ചു നിന്നു. ഞാൻ ഗേറ്റ് തുറന്ന് റോഡിനിരുവശവും നോക്കി അവളുടെ കയ്യിൽ പിടിച്ചു പുറത്തിറക്കി. അവളെ തിരിച്ചവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കാനായിരുന്നു ഉദ്ദേശം. അവളുടെ വീട് ലക്ഷ്യമാക്കി നടന്ന എന്റെ പിന്നിൽ അവളൊരു പൂച്ചക്കുട്ടിയെപ്പോലെ നടന്നു. അവളുടെ കാലടികളുടെ ശബ്ദം പോലും കേൾക്കുന്നുണ്ടായിരുന്നില്ല. അവളെ അവളുടെ വീട്ടുമുറ്റത്തു കൊണ്ടു ചെന്നാക്കി ഒന്ന് ചിരിച്ചു കാട്ടി തിരികെ പോകാനൊരുങ്ങിയ എന്നെയവൾ പിന്നിൽ നിന്നും വിളിച്ചു. "ചെട്ടാ..." ഞാൻ തിരിഞ്ഞു നോക്കി. അവളെന്റെ മുഖത്തു നോക്കിയടുത്തേക്ക് വന്നു. എന്റെ കയ്യകലത്തിനുള്ളിൽ വന്നു നിന്ന അവളുടെ കോലം കണ്ടെനിക്ക് ചിരി വന്നു. ടീ ഷർട്ടും പാവാടയും തന്നെ വേഷം. ഇന്ന വേഷം മാത്രമേ പിടിക്കൂ എന്ന് നിർബന്ധമുള്ള ചില ആളുകളുണ്ടല്ലോ? ഇവളും അത്തരത്തിലുള്ള ഒരുവളയിരിക്കും എന്ന് ഞാൻ കരുതി. സെക്‌സ് അപ്പീൽ എന്ന വാക്ക് അന്ന്യം നിന്ന ഒന്നാണ് അവളുടെ കാര്യത്തിൽ. എന്നാലാ കണ്ണുകൾ എന്നെയൊരിക്കലും വിസ്മയിപ്പിക്കാതെയിരുന്നിട്ടില്ല. അവളുടെ വരണ്ട, അങ്ങിങ് അലക്ഷ്യമായി പറന്നു കളിക്കുന്ന ചെമ്പൻ മുടി നാരുകൾ കണ്ടിട്ട് കുളിച്ചിട്ടിയെത്രയായി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. നാട്ടിലെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഞാനുറപ്പായും ചോദിച്ചേനെ. "മേ ഉസ്‌ ദിൻ... ബിനാ പൂച്ച്കേ, ആപകാ ഘർ പേ ആയ ധാ. ഗൽത്തി മേരാ ഹേ. സോറി..." അവളെന്റെ മുഖത്തു നോക്കി അത്

💬 Comments

View all comments