0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 450

എന്നെ പറഞ്ഞു കേൾപ്പിച്ചു. അവരുടെ അച്ഛൻ വഴി കിട്ടാനുള്ള കുറച്ചു സ്വത്ത് കുടുംബ വഴക്ക് മൂലം കേസിൽ ആണെന്നും, അതെല്ലാം ശെരിയായാൽ തിരിച്ചു പോകനാണ് ഉദ്ദേശമെന്നും പറഞ്ഞു. അര മണിക്കൂർ അയാളുമായി സംസാരിച്ചിരുന്നിട്ട്, ഭക്ഷണം കഴിച്ചിട്ട് പോകാനുള്ള അവരുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു ഞാൻ പോകാനിറങ്ങി. ഇറങ്ങും മുൻപ് ഞാൻ ബിലാസിനിയുടെ പിന്നിൽ നിൽക്കുന്ന കാജലിനടുത്തേക്ക് നീങ്ങി. ഞാനടുത്തു വരുന്നത് കണ്ടിട്ട് അവൾ തന്റെ മുഖം അമ്മയുടെ ചുമലിൽ ഒളിപ്പിച്ചു. "മേ കുച് ഗൽത്തി കിയാ ഹേ തോ സോറി." എങ്ങിനെയോ പറഞ്ഞൊപ്പിച്ചെങ്കിലും അവളെന്നെ നോക്കിയില്ല. അവളുടെ അമ്മയും ബാപ്പുവും അത് കണ്ട് ചിരിച്ചു. നിഷ്കളങ്കരായ ആളുകൾ. ഞാൻ വിചാരിച്ചു. വീടിനടുത്ത് പുതിയ താമസക്കാർ വന്നിട്ട് ഞാനറിഞ്ഞില്ല. അതിന് കാരണവുമുണ്ട്. ഞാൻ രാവിലെ എണീക്കും മുൻപ് അവളുടെ ബാപ്പുവും അമ്മയും ജോലിക്കിറങ്ങും. കാജൽ പായലിനെയും നോക്കി വീട്ടിലിരിക്കും. എന്നാലും അവളത്ര സൈലന്റ് ടൈപ്പ് ആണെന്ന് എനിക്ക് തോന്നിയില്ല. ആയിരുന്നെങ്കിൽ ഈ കുറഞ്ഞ കാലയളവിൽ നാട്ടിലെ ഇത്തിരിപ്പോന്ന കുറുമ്പന്മാരുമായി അവൾ ചങ്ങാത്തം കൂടില്ലായിരുന്നല്ലോ? അന്ന് ഞാനവളെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് കിടന്നത്. അവൾക്കെന്നോട് ദേഷ്യം കാണുമോ? അതായിരിക്കുമോ അവൾ എനിക്ക് മുഖം തരാതിരുന്നത്?

രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് ഒരു ദിവസം ഉച്ച തിരിഞ്ഞ് വയനശാലയിലേക്ക് പോകാനിറങ്ങിയ ഞാൻ പുറത്തു പട്ടികളുടെ കുര കേട്ട് ഗേറ്റ് വഴിയൊന്ന് എത്തി നോക്കി. അപ്പോൾ കാണുന്നത് കാജൽ ഗേറ്റിനടുത്തേക്ക് ഓടിക്കിതച്ചു വരുന്നതാണ്. പിന്നാലെ രണ്ട് പട്ടികളുമുണ്ട്. ഞാൻ ഗേറ്റ് തുറന്ന് അവളെ പിടിച്ച് ഉള്ളിലാക്കി ഗേറ്റടച്ചു തഴുതിട്ടു. ഗേറ്റിന് വെളിയിൽ നിന്ന് കുരക്കുന്ന പട്ടികളെ

💬 Comments

View all comments