Chapter Title : കാജൽ [കമൽ]
വയറുള്ള വെളുത്ത മനുഷ്യനായിരുന്നു. എന്റെ ഭാവനയുമായി ആകെ സാമ്യം തോന്നിച്ചത് അങ്ങേരുടെ തലയിലും കുറ്റിത്താടിയിലും പടർന്ന നരയാണ്. ഞാനെന്നെത്തന്നെ പരിചയപ്പെടുത്തിയപ്പോൾ അയാളെന്നെ അകത്തേക്ക് ക്ഷണിച്ചു. ബിലാസിനി, അതായത് കാജലിന്റെ മാ, എനിക്ക് കുടിക്കാൻ ചായയുമായി വന്നു. ചായയൂതി കുടിക്കുമ്പോൾ കാജൽ അവളുടെ അമ്മ നിന്നിരുന്നതിന് പുറകെ ഒരു മുറിയുടെ കർട്ടന് പിന്നിൽ നിന്നെന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാനവരോട് വിശേഷങ്ങൾ ആരാഞ്ഞു. അവർക്ക് അറിയാവുന്ന മലയാളവും കലർത്തി അവരെന്നോട് സംസാരിച്ചു. ഹിന്ദി എനിക്കത്ര വശമില്ലെങ്കിലും അവർ പറയുന്നതെനിക്കും ഞാൻ പറഞ്ഞത് അവർക്കും മനസ്സിലാവുന്നുണ്ടെന്നു എനിക്ക് തോന്നി. ഞാനവരോട് വന്ന കാര്യം പറഞ്ഞു. പകൽ നടന്ന കാര്യങ്ങളും, തെറ്റ് ചെയ്തതിന് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അയാൾ ചിരിച്ചു കൊണ്ട് കാജലിനെ വിളിച്ചു. വിളി കേട്ട് കർട്ടന് പിന്നിൽ നിന്നവൾ അകത്തേക്കോടിപ്പോയി. അയാൾ വിളി തുടർന്നപ്പോൾ ബിലാസിനി അകത്തു ചെന്ന് കാജലിനെ എന്റെ മുന്നിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒരു പച്ച ടീ ഷർട്ടും മുട്ടറ്റമുള്ള കറുത്ത പാവടയുമിട്ട് ആ മെലിഞ്ഞ പെണ്ണ് എന്റെ മുന്നിൽ തല കുനിച്ചു നിന്നു. "ബേട്ട, യെ ഉത്‌നി ശരാറത്തി വാലി നഹി ഹേ. ബഡി ഹോ ഗയി. ഫിർ ഭി ചോട്ടി ബച്ചി കി തരഹ് വ്യവഹാർ കർ രഹി ഹേ." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ പറഞ്ഞത് ഏറെക്കുറെ മനസ്സിലാക്കിയ ഞാൻ അവരുടെ ചിരിയിൽ പങ്കു ചേർന്നു. അയാൾ സംസാരം തുടർന്നപ്പോൾ അവൾ ബിലാസിനിയുടെ പിന്നിലേക്ക് ചേർന്നു നിന്നു. അയാൾ കേരളത്തിലേക്കുള്ള അവരുടെ വരവിന്റെ കാരണവും അയാളുടെ അവസ്ഥയും
💬 Comments
View all comments