Chapter Title : കാജൽ [കമൽ]
എനിക്ക് പിടികിട്ടി. ചിരിക്കുന്ന മുഖത്തോടെ അവളെന്നെ കെട്ടിപ്പിടിക്കുമ്പോളും എന്റെയുള്ളം ശൂന്യമായിരുന്നു. അവളെ ഞാൻ അവസാനമായി കാണുന്നതന്നാണ്. ഒരു മാസം മുന്നേ, അമ്മ പറഞ്ഞറിഞ്ഞിരുന്നു, അവളും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്ന്. തലേ ദിവസം അവളുടെ വീട്ടിൽ നിന്നും എന്തൊക്കെയോ ഒച്ചപ്പാടും ബഹളങ്ങളും കേട്ടിരുന്നുവത്രെ. അതിന്റെ പിറ്റേന്ന് അവൾ നാട്ടിലേക്ക് വണ്ടി കയറി. ഞാനുറക്കം കഴിഞ്ഞു വെളുപ്പിനെ എണീറ്റ് വന്നപ്പോൾ ആ വാർത്തയെന്നെ അറിയിച്ചതും എന്റെ അമ്മ തന്നെ. അവളന്ന് അവൾക്ക് വയറ്റിലുണ്ടെന്ന് പറഞ്ഞ അന്ന് മുതൽ ഞാൻ തീ തിന്നാത്ത ദിവസങ്ങളില്ല. നല്ല സ്വപ്നങ്ങൾ കാട്ടണമേ എന്ന് പ്രാർത്ഥിച്ചു കിടക്കാത്ത രാത്രികളില്ല. ആരോടും തുറന്നു പറയാൻ കഴിയാത്ത ഭാരമായി ഞാനാ കാര്യം ഉള്ളിൽ കൊണ്ടു നടന്നു. കാജലെന്നെ അറിയിച്ച വാർത്തയാണോ അതോ അവൾ നാട്ടിലേക്ക് തിരികെ പോയ വാർത്തയാണോ എന്നെ കൂടുതൽ വിഷമിപ്പിച്ചത് എന്നെനിക്ക് അറിയാൻ വയ്യ. ക്ളീൻ ഷേവ് ചെയ്തു നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ അന്ന് മുതൽ ക്ഷൗരക്കത്തി കണ്ടിട്ടില്ല. നിവിൻ പോളിയെയോ, പ്രിത്വിരാജിനേയോ കണ്ടിട്ടല്ല. അങ്ങനെ തോന്നി. ഇപ്പൊ നല്ല കട്ടിത്താടിയുണ്ട്. നിരാശാകാമുകനാണോ എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് ഞാൻ ചിരിച്ചു കാട്ടി. അവരോട് ഞാനെന്തുത്തരം പറയാൻ? ഒരു പക്ഷെ അവളുടെ വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു കാണും. അവളെ അതിന്റെ പേരിൽ തല്ലിക്കാണും. അതായിരിക്കും അന്നമ്മ കേട്ടെന്ന് പറഞ്ഞ ബഹളങ്ങളൊക്കെ. എങ്കിൽ, അത്ര മാന്യനാണെങ്കിൽ അവളെപ്പോയി കൂടെക്കൂട്ടി ഒരുമിച്ചു ജീവിക്കെടാ എന്നെന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞു. തെറ്റു ചെയ്തു കഴിഞ്ഞുള്ള മനസ്സാക്ഷിക്കുത്ത്. ശെരിക്കും എന്താണ് തെറ്റ്? തെറ്റും ശെരിയും ഒക്കെ വേർതിരിച്ചറിയാൻ നമ്മുടെയീ ചുരുങ്ങിയ
💬 Comments
View all comments