Chapter Title : കാക്ക കുയില് 2 [മന്ദന് രാജ]
അവള് ചിരിച്ചു കൊണ്ട് അവന്റെ കവിളില് നുള്ളി ...ലെഗ്ഗിന്സ് ഇടാനും മുടി കെട്ടാനും ഒക്കെ ശ്യാം അവളെ സഹായിച്ചു
ഒരുങ്ങി കഴിഞ്ഞു അവര് താഴേക്കിറങ്ങി ....
" ശ്രീയമ്മേ .....ചോറ് റേഡിയാണോ ? അമ്മയെന്തിയെ ?' സ്റെപ്പിലൂടെ താഴേക്ക് വന്നപ്പോള് കണ്ട ശ്രീകലയോദ് മനു ചോദിച്ചു
" നിങ്ങളിരുന്നോ മോളെ ..ഞാനിപ്പോ വിളമ്പാം '
മനുവും ശ്യാമും കൈ കഴുകി വന്നപ്പോഴേക്കും ശ്രീകല ചോറ് വിളമ്പി
" അമ്മയെന്തിയെ ....ഞാന് അമ്മയെ വിളിച്ചോണ്ട് വരാം .?"
മനു എഴുന്നേറ്റ് ചിത്രയുടെ അടുത്തേക്ക് പോയി ...അല്പ നേരം കഴിഞ്ഞവള് മടങ്ങി വന്നു ...
" അമ്മക്ക് വിഷക്കുന്നില്ലന്നു ...വാ നമുക്ക് കഴിക്കാം ശ്രീയമ്മേ ..ഇരിക്ക് ഞാന് വിളമ്പാം '
മനു അവരെ പിടിച്ചിരുത്തി ..ശ്യാമിന് ചിത്ര വരുന്നില്ലന്നു കേട്ടപ്പോഴേ വിശപ്പ് കെട്ടിരുന്നു
ശ്യാം അവളുടെ മുഖത്തേക്ക് നോക്കി ...പുഞ്ചിരിക്കുന്ന ആ മുഖത്ത് വിഷമത്തിന്റെ ലാഞ്ചന അവന് കണ്ടു ...അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവന് ഒരു പിടി ചോറ് വാരി കഴിച്ച് എഴുന്നേറ്റു
' ആണ്ടെ ...ഈ ശ്യമേട്ടനും എന്ത് പറ്റി ? ഒരു പിടി വാരി തിന്നിട്ട് എഴുന്നേല്ക്കുന്നു "
മനു അല്പം ഉറക്കെയാണ് പറഞ്ഞത്
ശ്യാം കൈ കഴുകി ചിത്രയുടെ മുറിയിലേക്ക് കയറി
ഭിത്തിയില് തപ്പി ലൈറ്റിട്ടു
മുറിയില് വെളിച്ചം പരന്നതും ചിത്ര ചെരിഞ്ഞു നോക്കി ...ശ്യാമിനെ കണ്ടതും അവള് ചാടിയെണീട്ടു
" മോനെ ...നീ...നീയെന്നോട് "
ശ്യാമിന് അവളുടെ കോലം കണ്ടു ആകെ സങ്കടമായി ...പാറി പറന്നു കിടക്കുന്ന മുടികള് ...അലങ്കോലമായ സാരി ..
💬 Comments
View all comments