0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

കയറി .....

ശ്രീകല പുറത്തൂന്നു വാതില്‍ ചാരി ..

ശ്യാം ചിത്രയെ ബെഡില്‍ കിടത്തി . ചിത്ര അവന്‍റെ നേര്‍ക്ക്‌ തന്നെ നോക്കി കിടന്നു

" പേടിയുണ്ടോ മരിക്കാന്‍?' ശ്യാം അവളോട്‌ ചോദിച്ചു ...ചിത്ര മറുപടിയൊന്നും പറയാതെ അവന്‍റെ നെഞ്ചിലേക്ക് ചാരി കണ്ണടച്ചു..ശ്യാം അവളെ ഒരു കുട്ടിയെ ഉറക്കുന്നത് പോലെ തുടയില്‍ തട്ടി കൊണ്ടിരുന്നു

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

പിറ്റേന്ന് ശ്യാം കാപ്പി കുടിക്കാനായി ഇറങ്ങി വന്നു ..തലേന്നത്തെ സംഭവങ്ങള്‍ ഒന്നും തന്നെ അവന്റെ മുഖത്ത് കാണുവാനില്ലയിരുന്നു ...രാവിലെ ചിത്ര എഴുന്നെല്‍ക്കുന്നതിനും മുന്‍പേ മുകളിലേക്ക് കയറി പോയി കുളിയൊക്കെ കഴിഞ്ഞു ഡ്രെസ്സൊക്കെ മാറിയിരുന്നു അവന്‍ ....

അടുക്കളയില്‍ തന്നെ ചിത്ര ഉണ്ടായിരുന്നു ..ശ്യാം കിച്ചന്‍ സ്ലാബില്‍ കയറിയിരുന്നു ...

ചിത്ര ഒരു പ്ലേറ്റെടുത്ത് ദോശയും ചമ്മന്തിയും ഇട്ടു അവന്റെ കയ്യില്‍ കൊടുത്തു

' അമ്മ എന്തിയെ ?"

'അപ്പുറത്ത് ഉണ്ട് " അവള്‍ ചുട്ടു കൊടുത്ത ദോശയും കഴിച്ചു സിങ്കില്‍ തന്നെ കൈ കഴുകി ,ചിത്രയുടെ സാരി തുമ്പില്‍ കൈ തുടച്ചു , അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു അവന്‍ പുറത്തിറങ്ങി ...വാതില്‍ക്കല്‍ ചെന്ന് ശ്യാം തിരിഞ്ഞു നോക്കിയപ്പോള്‍ ഉമ്മ കൊടുത്ത കവിളില്‍ കൈ കൊണ്ട് തൊട്ട് അവനെ നോക്കി നില്‍ക്കുന്ന ചിത്രയെ ആണ് കണ്ടത് ....അവനവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ....ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞുവോ ??

ശ്രീകല മുറിയില്‍ തന്നെ കിടക്കുവായിരുന്നു അപ്പോഴും ....ആവന്‍ അരികിലിരുന്നു ...നെറ്റിയില്‍ കൈ വെച്ചു

" എന്ത് പറ്റിയമ്മേ? പനിക്കുന്നുണ്ടോ ?"

' ഹേ ...ഇല്ല മോനെ "

💬 Comments

View all comments