0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

ശ്രീകല ആ കയ്യെടുത്ത് ചുണ്ടില്‍ വെച്ചുമ്മ വെച്ചു

" ഞാന്‍ പോയിട്ട് വരാം '

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഉച്ചയായപ്പോള്‍ ചിത്രയുടെ ഫോണ്‍ ശ്യാമിന് വന്നു

" മോനെ ....ചോറ് ?"

' ചോറ് ഞാന്‍ ഇവിടെ നിന്നു കഴിച്ചോളാം ...പിന്നെ ...ഞാന്‍ ഒരു മൂന്നരക്ക് വരും ..രണ്ടു പേരും റെഡിയായി നിന്നോണം ....പുറത്തു പോകണം "

മറുപടിക്ക് കാക്കാതെ അവന്‍ ഫോണ്‍ കട്ടാക്കി

ശ്യാം മൂന്നരക്ക് വന്നപ്പോള്‍ ചിത്ര സാരി ഉടുക്കുകയായിരുന്നു ...അവനതു കണ്ടിട്ട് ശ്രീകലയുടെ മുറിയിലേക്ക് കയറി...ശ്രീകല അപ്പോളും കിടക്കുകയായിരുന്നു

" അമ്മെ ...റെഡിയായില്ലേ ?'

' ഞാന്‍ വരുന്നില്ല മോനെ ..നിങ്ങളു പോയിട്ട് വാ "

'അത് പറ്റില്ല ..അമ്മയും വാ ....നാട്ടിലും എവിടെയും പോകാറില്ല ..."

" ശ്രീ പെട്ടന്ന്നീ റെഡിയാക് ..വെറുതെ അവന്‍റെ വായിലിരിക്കുന്നത് കേള്‍ക്കണ്ട " ചിത്ര പുറകില്‍ നിന്നു പറഞ്ഞത് കേട്ട് ശ്യാം തിരിഞ്ഞു നോക്കി ...മുടി പിന്നി കൊണ്ട് ഒരു സ്ലൈഡ് കടിച്ചു പിടിച്ചു നില്‍ക്കുവാണ് ചിത്ര .പഴയ ആ ചിത്ര തന്നെയല്ലേ അത് ..അന്നാദ്യം കണ്ടപ്പോൾ ഉള്ള ...അതെ പ്രസരിപ്പുള്ള തൻറെ ചിത്ര

' നീ പൊക്കോ ...ഞാന്‍ ഒരുക്കി കൊണ്ട് വന്നേക്കാം " ചിത്ര അകത്തേക്ക് കയറിയപ്പോള്‍ ശ്യാം മുകളിലേക്ക് ചെന്ന് ഒന്ന് ഫ്രെഷായി വന്നു ...അപ്പോഴേക്കും അന്നത്തെ ചുരിദാര്‍ ഒക്കെയിട്ട് ശ്രീകലയും റെഡിയായിരുന്നു

ശ്യാം അവരെയും കൂട്ടി നേരെ ബിഗ്‌ ബസാറില്‍ ആണ് പോയത് ..ശ്രീകല ബാക്കില്‍ കയറി , ചിത്ര ആദ്യം തന്നെ ഫ്രെണ്ടില്‍ കയറിയിരുന്നു ...കാറില്‍ വെച്ചു ആരും ഒന്നും സംസാരിച്ചില്ല

💬 Comments

View all comments