0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

..

ബിഗ്‌ ബസാറില്‍ ചെന്ന് ശ്യാം വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ എടുത്തു ...ശ്രീകലയ്ക്ക് ഒരു ചെരിപ്പും . പിന്നെ അവര്‍ റെഡി മേഡ് ഷോപ്പിലേക്ക് കയറി ....ശ്രീകലക്ക് ഒരു രണ്ടു മൂന്നു ചുരിദാര്‍ എടുത്തു

' ഇതൊന്നും വേണ്ട മോനെ ...യാത്രക്ക് വേണ്ടിയാണ് ചുരിദാര്‍ ഇട്ടതു "

" ഇനി ചുരിദാര്‍ ഇട്ടാ മതി ...അമ്മക്ക് നന്നായി ചേരുന്നുണ്ട് '

" അതെ ശ്രീ ...ഇനി ചുരിദാര്‍ ഇട്ടാ മതി " ചിത്രയും അവനെ പിന്താങ്ങി

ഒരു ബ്ലാക്കില്‍ റെഡ് പൂക്കള്‍ ഉള്ള ടോപ്പും ബ്ലാക്ക് ലെഗ്ഗിന്സും ശ്യാം എടുത്തപ്പോള്‍ ശ്രീകല അത് മാറ്റി വെച്ചു

' എന്‍റെ കളറിനു ഇതൊന്നും ചേരില്ല മോനെ "

" കളറിനെന്നാ കുഴപ്പം ...അമ്മക്കിഷ്ടമാണേല്‍ എടുത്തോ ...ഇത് പക്ഷെ ബ്ലാക്ക് ഇഷ്ടമുള്ളയാള്‍ക്കാ'

' അയ്യോ ...ഞാന്‍ ചുരിദാര്‍ ഒന്നും ഇടില്ല മോനെ ' ചിത്ര ചാടി പറഞ്ഞപ്പോള്‍ ശ്രീകല ശ്യാമിനെ നോക്കി ചിരിച്ചു...ചിത്ര നാണിച്ചു പോയി

' മര്യാദക്ക് ഇട്ടോണം .....അമ്മക്ക് ഇടാമെങ്കില്‍ ഇട്ടു കൂടെ ?" ശ്യാം അവളെ ഒന്നും വിളിച്ചില്ല...ചിത്രക്ക് അത് തന്നോടാണെന്ന് മനസിലായി ...

ചിത്ര അവിടെ കണ്ട ഒരു ബ്ലാക്ക് കളര്‍ മിഡിയും ടോപ്പും എടുത്തു ..മിഡി കാല്‍പാദം വരെ മൂടുന്ന ടൈപ് ആയിരുന്നു

' മനുവിനു ചേരും അല്ലെ ശ്രീ ....ഞാന്‍ ഇതൊന്നും ഇടാന്‍ അനുവദിക്കാറില്ലയിരുന്നു '

ശ്യാം അത് കൂടി ബില്‍ ചെയ്യാന്‍ പറഞ്ഞു , അവരെ അവിടെ നിര്‍ത്തി അപ്പുറത്തേക്ക് പോയി ...ചിത്ര അവനെ പുറകില്‍ നിന്നു വിളിച്ചു കൂടെ

💬 Comments

View all comments