0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.3K

ഇഷ്ടപെട്ടില്ലേ പോലും !!

നേരെ ശ്യാം വണ്ടി വിട്ടത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലെക്കാണ്. ശ്യാമിനെ കണ്ടതും അതിന്‍റെ ഓണര്‍ അടുത്തേക്ക് വന്നു

" ശ്യാം സാറെ ...സുഘമാണോ ? ഇതെന്താ ഈ വഴി ?'

" ആഹാ ...ഇതായിരുന്നല്ലേ ഷോപ്പ് ?' എങ്ങനുണ്ട് ബിസിനെസ് ?"

ശ്യാം ഇന്‍കം ടാക്സില്‍ ആയതു കൊണ്ട് അയാള്‍ക്ക് ശ്യാമിനെ അടുത്തറിയമായിരുന്നു

" ഓ ...തട്ടിയും മുട്ടിയും പോകുന്നു ...പുതിയ ടാക്സ് പരിഷ്‌കാരങ്ങള്‍ ഒക്കെ വന്നതി പിന്നെ കച്ചവടം കുറവ "

" എനിക്ക് ഒരു ബെഡ് വേണം , പില്ലോയും .."

ശ്യാം അയാളോട് റൂം മാറിയ കാര്യം പറഞ്ഞു ..

" അതിനെന്നാ ...വാ "

ശ്യാമിനെയും കുട്ടി അയാള്‍ ബെഡ് ഒക്കെയുള്ളിടത്തെക്ക് നടന്നു

" ശ്യാം സാറെ ...ഇത് ഇമ്പോര്‍ട്ടട് ബെഡ് ആണ് ...വിലയല്‍പം കൂടുതലാണെങ്കിലും നല്ല മറെരിയലാ ...ഇപ്പൊ പുതു മോഡികള്‍ ഒക്കെ ഇതാ കൊണ്ട് പോകാറ്"

' അതിനു ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ " ശ്യാം ചിരിച്ചു

" ജോലി ഒക്കെ ആയല്ലോ ...ഇനിയിപ്പോള്‍ ആലോചിക്കാം ...നമ്മുടെ പരിചയത്തില്‍ നല്ല പെണ് പിള്ളേര്‍ ഉണ്ട് കേട്ടോ "

" ഹം ....എന്തായാലും ഈ ബെഡ് എടുത്തേക്കാം ... എനിക്കൊരു ടിവി വേണം ..."

" ആഹാ ...പോരെ ..അപ്പുറത്തെ ഷോപ്പ് എന്റെയാ ...നമുക്കങ്ങോട്ടു പോകാം "

ബെഡും പില്ലോയും ഒക്കെ പാക്ക് ചെയ്യാന്‍ പറഞ്ഞിട്ട് അവര്‍ അപ്പുറത്തെ ഷോപ്പിലേക്ക്പോയി . ചിത്ര ഒന്നും മിണ്ടാതെ അവരുടെ കൂടെ നടന്നതെയുള്ളൂ

അത്രയും നേരം എന്തൊക്കെയോ ആലോചിച്ചു

💬 Comments

View all comments