0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1988

ശ്യാം ചായ വാങ്ങി മോത്തി കുടിക്കാൻ തുടങ്ങി . ചിത്ര ഹാളിൽ കിടന്ന ഒരു കസേര എടുത്തു അവനു എതിരെയിട്ടു ചായ കുടിക്കാൻ തുടങ്ങി

" ശ്യാം എങ്ങനെയാ ആഹാരത്തിന്റെ കാര്യമൊക്കെ ...പുറത്തു നിന്നാണോ ..അതോ ഉണ്ടാക്കുവാണോ ?"

" ചേച്ചി ..എനിക്ക് പുറത്തു നിന്നുള്ള ഭക്ഷണമൊന്നും വല്യ താത്പര്യമില്ല ...ഇവിടെ ഉണ്ടാക്കാമെന്ന് കരുതി '

" അതാ നല്ലതു ..പിന്നെ ഇന്നുച്ചക്കത്തെക്ക് ഉള്ള ചോറ് ഇവിടുന്നു ഉണ്ണാം കേട്ടോ ..പിന്നെ ശ്യാമിനുള്ള ആഹാരം തരാൻ എനിക്കൊരു മടിയുമില്ല ...പക്ഷെ മോളോട് കൂടി ചോദിക്കണം ...അവള് ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് ബാംഗ്ലൂർ പോയിരിക്കുവാ ...നാളെ കഴിഞ്ഞേ വരൂ '

' ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ചേച്ചി ....'

മോളേത് ടൈപ്പാണോ ആവോ ...അവരോട് ചോദിച്ചിട്ടു പറ്റില്ലാന്ന് പറഞ്ഞാലുള്ള നാണക്കേട് ഓർത്തു ശ്യാം പറഞ്ഞു

"ആഹാരമൊക്കെ ഉണ്ടാക്കാൻ അറിയുമോ ?"

" ഇല്ലേച്ചി . അമ്മയുടെ കൂടെ നിന്ന് അത്യാവശ്യം ചോറും , പിന്നെ മുട്ട പൊരിച്ചതോ മറ്റോ ഒക്കെ വെക്കും ..അല്ലാതെ അറിയില്ല ..ഞാൻ നേരത്തെ താമസിച്ചിരുന്നത് ഒരു വീട്ടിൽ പേയിങ് ഗസ്റ് ആയിട്ടാണ് .അവര് വെക്കുന്ന ഭക്ഷണത്തിന്നു ഷെയർ ചെയ്യും ..അവർക്കു ട്രാൻസ്ഫർ ആയപ്പോൾ തത്ക്കാലം ഒരു ഹോട്ടലിലേക്ക് മാറി ....അതാ ജയചേച്ചിയോട് പറയുന്നത് ഒരു വീട് തപ്പണൊന്നു '

" ഹ്മ്മ് ..ഞങ്ങള് ഈ വീട് വെച്ചിട്ടു ഒരു വർഷമായതേ ഉള്ളു ...മോൾക്കു ജോലി കിട്ടിയപ്പോ ലോണൊക്കെ ഏടുത്തു ..ചെറിയൊരു വരുമാനമായിക്കോട്ടെ എന്ന് കരുതിയാ ഒരു നില വാടകക്ക് കൊടുക്കാവുന്ന രീതിയിൽ പണിതത് "

"ചേച്ചിക്ക് ജോലിയുണ്ടായിരുന്നോ ?"

' ഞാന്‍ ഒരു കോണ്‍വന്റില്‍ ആയിരുന്നു മോനെ ., അവിടുത്തെ ഓരോ ജോലിയൊക്കെ ചെയ്ത് .ഒത്തിരി കഷ്ടപെട്ടാ മനൂനെ പഠിപ്പിച്ചത് ...പഠിച്ചിറങ്ങിയ ഉടനെ ഒരു ജോലി കിട്ടിയത് കൊണ്ട് രക്ഷപെട്ടു "

'ബന്ധുക്കളൊക്കെ ?"

' അങ്ങനെ പറയത്തക്കതായി ആരുമില്ല ... അമ്മയും അച്ഛനും മരിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു , അവരുടെ മരണ ശേഷം ഒരച്ചനാ കല്യാണം നടത്തി തന്നത് ...."

ചിത്രയുടെ കണ്ണുകള്‍ കലങ്ങി

💬 Comments

View all comments