0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.3K

വിളിക്കുന്നെ ? 'അമ്മ നന്നായി പാചകം ചെയ്യുമോ ?" അച്ഛനെന്താണ് ജോലി ?'

" 'അമ്മ നന്നായി വെക്കും ...അച്ഛന് അവിടെ വില്ലേജ് ഓഫീസറാ "

" ശ്യാം അച്ഛന്റെ ആളാണോ അതോ അമ്മയുടെ വാവയോ ?"

" ഹ ഹ ..ഞാൻ അമ്മയുടെ സൈഡാ ...എന്റെ എല്ലാം അമ്മയാ ചേച്ചി ...അമ്മക്ക് ഞാനും ...അച്ഛന് യാതൊരു ദുഃശീലവുമില്ലെങ്കിലും അച്ഛനെ പേടിയാ ...ഞങ്ങളോട് അത്ര അടുപ്പമില്ല ....വല്ലാത്ത കടുപ്പക്കാരനാ ...."

"ഹ്മ്മ് ...മനൂന്റെ അച്ഛനും അങ്ങനെയായിരുന്നു ...ആരോടെങ്കിലും ഒന്ന് വർത്തമാനം പറഞ്ഞാൽ പിന്നെ ഒച്ചപ്പാടായി ...വല്ലാത്ത ഒരു സ്വഭാവം ...മനൂന് ഒന്നും അറിയത്തില്ല ..അവള് കുഞ്ഞല്ലായിരുന്നോ '

' ഹ്മ്മ് ..ചിലർ അങ്ങനെയാ ചേച്ചി ...അമ്മയുള്ളത് കൊണ്ട് എനിക്കൊരു കമ്പനിയുണ്ട് ....ഞങ്ങള്‌ നല്ല കൂട്ടാ ..ഇപ്പോളവിടെ 'അമ്മ തന്നെ ..പാവം അവിടെ കിടന്നു വീർപ്പുമുട്ടുവായിരിക്കും'

' ഏയ് ..ശ്യാമേ .....അതൊന്നുമോർത്തു വിഷമിക്കണ്ട ...ശ്യാമില്ലെങ്കിൽ അച്ഛൻ അമ്മയോട് വർത്തമാനമൊക്കെ പറഞ്ഞോളും ' ചിത്ര പെട്ടന്ന് അവന്റെ ചിന്തകളെ മായ്ച്ചു

" ചേച്ചിക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലമുണ്ടോ ?'

" ഏയ് ഇല്ല ....പണ്ടേ അങ്ങനെ ശീലമില്ല ..പിന്നെ മോള് പോയി കഴിഞ്ഞാൽ ഞാൻ ഇവിടെ അടുത്തുള്ള ഒരു ഡേ കെയർ സെന്റ്ററിലോ വൃദ്ധ സദനത്തിലോ പോകും ..സഹായിക്കാൻ ... മോളാദ്യം സമ്മതിക്കില്ലായിരുന്നു ..പിന്നെ അവരോടു ശമ്പളമൊന്നും മേടിക്കരുതെന്ന നിബന്ധനയിൽ സമ്മതിച്ചു ...അവള് പോയാൽ ഞാൻ ഒറ്റക്കല്ലേ ...വല്ലാത്ത ബോറടി "

അവരവിടെ ഇരുന്നു സംസാരിച്ചു നാലു മണിയുടെ ചായയും കുടിച്ചിട്ടാണ് ശ്യാം കയറി പോയത് .

'ചേച്ചി ....'

💬 Comments

View all comments