0%

Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇതൊക്കെ കണ്ടാൽ മനസ്സിലാകണമെങ്കിൽ കുറച്ചു സയന്റിഫിക് നോളജ് വേണം കേട്ടോ. അല്ലാതെ ബാങ്കിലെ കണക്കെഴുതുന്നതുപോലെ എളുപ്പമുള്ള പരിപാടിയല്ല ഇത്."

​എന്റെ ആ ഡയലോഗ് കേട്ടതും അമ്മ കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി. എന്നിട്ട് എന്റെ തുടയിൽ പതുക്കെ ഒന്നടിച്ചുകൊണ്ട് പറഞ്ഞു,

​"ഓ... പിന്നെ! നീ വലിയ ആൽബർട്ട് ഐൻസ്റ്റീൻ ആണല്ലോ ഇതൊക്കെ കണ്ടു മനസ്സിലാക്കാൻ! ഇതിൽ എന്തൊക്കെയോ കാണിക്കുന്നു, നീ ഇരുന്ന് എന്തൊക്കെയോ കാണുന്നു... അത്രതന്നെ!"

അമ്മ ചുണ്ടുകോട്ടി എന്നെ കളിയാക്കി.

​ഞാൻ വീണ്ടും എന്തോ പറയാൻ വായ തുറന്നപ്പോഴേക്കും അമ്മ എന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചുവാങ്ങി.

​"നീ ഇതൊന്ന് മാറ്റി ആ 'കാറ്റത്തെ കിളിക്കൂട്' സീരിയൽ ഒന്ന് വെച്ചേ ചെറുക്കാ... ഇന്നലെ ബാങ്കിലെ കുറച്ചു പണിയുണ്ടായിരുന്നതുകൊണ്ട് എനിക്കത് നേരെ കാണാൻ പറ്റിയില്ല. ഇന്നലത്തെ എപ്പിസോഡ് ഇപ്പോ ടെലികാസ്റ്റ് ചെയ്യുന്നുണ്ടാകും."

​"അമ്മേ പ്ലീസ്... ഇതിപ്പോ വല്ലാത്തൊരു സസ്പെൻസ് അടിച്ചു നിൽക്കുന്ന സീനാ. ആ കിളിക്കൂട് സീരിയൽ യൂട്യൂബിൽ കിടപ്പുണ്ടാകും, അമ്മയ്ക്ക് അത് ഫോണിൽ കണ്ടാൽ പോരെ?"

ഞാൻ കെഞ്ചിനോക്കി.

​"ഒന്നും പറയണ്ട... ഈ ഭ്രാന്തൻ സീരീസും വെച്ചോണ്ടിരുന്നാൽ എന്റെ തല കൂടെ കറങ്ങും. പോരാത്തതിന് ഹർത്താൽ ആയിട്ട് എനിക്ക് വീട്ടിലിരിക്കാൻ കിട്ടിയ ഒരൊറ്റ ദിവസമാ. നീ ആ സീരിയൽ വെക്കുന്നുണ്ടോ അതോ ഞാൻ വെക്കണോ?"

അമ്മയുടെ സ്വരം കുറച്ചൊന്ന് കടുപ്പിച്ചു. പക്ഷെ ആ മുഖത്ത് അപ്പോഴും ഒരു നേർത്ത ചിരിയുണ്ടായിരുന്നു.

​അമ്മയുടെ ആ മുഖത്തിന് മുൻപിൽ എനിക്ക് പിന്നെ പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു. ഞാൻ ഒരു നെടുവീർപ്പോടെ ആ സീരിയലിന്റെ ചാനലിലേക്ക് മാറ്റി.

💬 Comments

View all comments