Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാലഭ്രംശം 2 ഗുഹ
കഴിഞ്ഞ പാർട്ടിൽ ഞാൻ വിചാരിച്ച പോലെത്തെ റെസ്പോൺസ് എനിക്ക് കിട്ടിയില്ല so ഇതിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കഥ ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ മടിക്കാതെ താഴെ പറയു. ഞാൻ വീണ്ടും എന്തിനാ ഇത് കഷ്ടപ്പെട്ട് എഴുതുന്നത്. ഇതിലും ഞാൻ വിചാരിച്ച പോലെ റെസ്പോൺസ് കിട്ടിയില്ല എങ്കിൽ നിങ്ങൾ അടുത്ത പാർട്ടിനു വേണ്ടി wait ചെയ്യരുത് ഞാൻ ഇത് flop ചെയ്തതായി ഇരിക്കും..
ആ ബോർഡിന് മുന്നിൽ തറഞ്ഞുനിന്ന ആ നിമിഷം, കാടിന്റെ ഇരുട്ടിനേക്കാൾ കനത്ത ഒരു നിശബ്ദത ഞങ്ങളെ വിഴുങ്ങുന്നത് ഞാൻ അറിഞ്ഞു. എന്റെ ചുറ്റും നിൽക്കുന്നവരുടെ ശ്വാസഗതി വല്ലാതെ വേഗത്തിലായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തിൽ ഞാൻ പെൺകുട്ടികളുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകളിലെ ഭയം പതുക്കെ ഒരു തളർച്ചയായി മാറുകയാണ്. കാവ്യയും മാളവികയും പരസ്പരം ചേർന്നു നിൽക്കുന്നു. എന്റെ തൊട്ടടുത്ത് നിന്ന ദേവുവിന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു.
എന്റെ ഉള്ളിലും ഭയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. പക്ഷെ, ഈയൊരവസ്ഥയിൽ ഞാനും കൂടി തളർന്നാൽ അത് ശരിയാകില്ല എന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ ദേവുവിന്റെ തോളിൽ കൈവെച്ചു.
"ദേവൂ... നീ വെറുതെ പേടിക്കാതെ. നമ്മൾ ഈ ഇരുട്ടത്ത് ഓരോന്ന് ചിന്തിച്ചു കൂട്ടി വല്ലാതെ പാനിക് ആവുകയാണ്,"
എന്റെ ശബ്ദത്തിലെ വിറയൽ അവൾ അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.
എന്റെ ആ മാറ്റം കണ്ടതുകൊണ്ടാകാം, വിശാഖും അതിനൊപ്പം ചേർന്നു.
"അശ്വിൻ പറയുന്നതാ ശരി. ഇതിപ്പോ ചിലപ്പോൾ വേറൊരു ബോർഡ് ആയിരിക്കും. പണ്ട് ഈ എസ്റ്റേറ്റുകാർ വഴി കാണിക്കാൻ വെച്ചതാകും. ദൂരത്തിന്റെ അളവ് തെറ്റി അവർ രണ്ട് സ്ഥലത്തും അഞ്ച് കിലോമീറ്റർ എന്ന് എഴുതി വെച്ചതാകാനും മതിയല്ലോ. സർക്കാർ വക ബോർഡുകളിൽ പോലും ദൂരം തെറ്റി എഴുതിവെക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതല്ലേ?"
രോഹിത്തും പെട്ടെന്ന്
💬 Comments
View all comments