Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വഴിയിൽ കണ്ടില്ല."
ആ വാക്കുകൾ എന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നിച്ചു. ഞാൻ പെട്ടെന്ന് നടപ്പൊന്ന് പതുക്കെയാക്കി. അവൾ പറഞ്ഞത് എത്ര വലിയ സത്യമാണ്!
"അതെ..."
കാവ്യയും അതിനോട് ചേർന്നു.
"സാധാരണ ഒരു കാട്ടുപാത ആണെങ്കിൽ പോലും വല്ല വിറകുവെട്ടുകാരെയോ, ജീപ്പുകളെയോ, അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശീയരെയോ കാണേണ്ടതല്ലേ? ഇത്രയും വലിയൊരു കാട്ടിൽ നമ്മൾ ആറുപേർ അല്ലാതെ ജീവനുള്ള ഒരു മനുഷ്യൻ പോലുമില്ലേ?"
അവർ പറഞ്ഞത് കേട്ട് ഞാൻ ചുറ്റും നോക്കി. ഭീമാകാരന്മാരായ മരങ്ങൾ ഞങ്ങളെ തുറിച്ചുനോക്കി നിൽക്കുന്നതുപോലെ. അപ്പോഴാണ് എന്റെ തൊട്ടടുത്ത് നടന്നിരുന്ന ദേവു പതുക്കെ പറഞ്ഞത്,
"മനുഷ്യർ മാത്രമല്ല കാവ്യാ... ഒരു പക്ഷിയുടെ ശബ്ദമോ, എന്തിന് ഒരു ചീവീടിന്റെ കരച്ചിൽ പോലും നമ്മൾ ഇത്രയും നേരമായിട്ട് കേട്ടിട്ടില്ല. എല്ലാം... എല്ലാം വല്ലാത്തൊരു നിശബ്ദതയിലാണ്."
ദേവുവിന്റെ ആ വാക്കുകൾ എന്നെ വീണ്ടും വലിയൊരു യാഥാർത്ഥ്യത്തിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ കാതൂർത്തു. അവൾ പറഞ്ഞതാണ് ശരി. ഞങ്ങളുടെ കാലൊച്ചകളും കിതപ്പും അല്ലാതെ ജീവന്റെ യാതൊരു തുടിപ്പും ആ കാട്ടിലില്ല. എന്റെ ഹൃദയമിടിപ്പ് കാതിൽ മുഴങ്ങുന്നതുപോലെ എനിക്ക് തോന്നി.
ഞങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന അവസാനത്തെ കണ്ണിയും അറ്റുപോയതുപോലെ ഒരു വലിയ ശൂന്യത എന്നെ വന്ന് പൊതിഞ്ഞു….
"എനിക്ക് തോന്നുന്നത്... ഇവിടെ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം വേറെ എന്തൊക്കെയോ നടക്കുന്നുണ്ടെന്നാ,"
ഇരുട്ടിലേക്ക് നോക്കി രോഹിത് വളരെ പതുക്കെ പറഞ്ഞു. അവന്റെ ശബ്ദത്തിലെ ആ ഭയം ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നു.
ഞാൻ പെട്ടെന്ന് വിശാഖിന്റെ നേർക്ക് തിരിഞ്ഞു.
"എടാ വിശാഖേ... നിന്റെ അമ്മാവൻ ഈ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വരാൻ വേറെ വല്ല വഴിയും പറഞ്ഞിരുന്നോ? നമ്മൾ
💬 Comments
View all comments