Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കാണിക്കാൻ വെച്ചതാകും. ദൂരത്തിന്റെ അളവ് തെറ്റി അവർ രണ്ട് സ്ഥലത്തും അഞ്ച് കിലോമീറ്റർ എന്ന് എഴുതി വെച്ചതാകാനും മതിയല്ലോ. സർക്കാർ വക ബോർഡുകളിൽ പോലും ദൂരം തെറ്റി എഴുതിവെക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതല്ലേ?"
രോഹിത്തും പെട്ടെന്ന് ആ ധൈര്യം ഏറ്റെടുത്തു.
"അതെ, നമ്മൾ വെറുതെ ഓരോന്ന് ആലോചിച്ചു പേടിക്കുകയാ. ജീപ്പ് കേടായതിന്റെ ഒരു ടെൻഷനിൽ നമ്മൾ കാണുന്നതിനൊക്കെ വേറെ അർത്ഥം വെക്കുകയാ. ഇവിടെ ഇങ്ങനെ നിന്നിട്ട് കാര്യമില്ല. നമുക്ക് മുന്നോട്ട് തന്നെ നടക്കാം. എന്തായാലും അധികം ദൂരമുണ്ടാകില്ല."
വിശാഖിന്റെ ആ വിശദീകരണത്തിൽ വലിയ കഴമ്പൊന്നുമില്ലായിരുന്നെന്നും, അതൊരു വെറും ന്യായീകരണം മാത്രമായിരുന്നെന്നും എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ആ നിമിഷത്തിൽ, പെൺകുട്ടികൾക്ക് പിടിച്ചുനിൽക്കാൻ അങ്ങനെയൊരു കള്ളം ആവശ്യമായിരുന്നു.
വിശാഖിന്റെയും രോഹിത്തിന്റെയും വാക്കുകൾ കേട്ടപ്പോൾ അവരുടെ മുഖത്തെ ഭയത്തിന് ചെറിയൊരു അയവ് വന്നതുപോലെ എനിക്ക് തോന്നി. ഒരുതരത്തിലും വിശ്വസിക്കാൻ കഴിയാത്ത ആ ബോർഡിന്റെ കണക്കുകളെ ഒരു യാദൃശ്ചികതയായി വിശ്വസിപ്പിക്കാൻ ഞങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.
മൊബൈൽ ഫോണിന്റെ വെളിച്ചം വീണ്ടും കാട്ടുപാതയിലേക്ക് നീണ്ടു. തണുത്തുറഞ്ഞ മണ്ണിലൂടെ ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. ഇപ്പോൾ ആരും പരസ്പരം അധികം സംസാരിക്കുന്നില്ല.
എന്റെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചം പോലും മുന്നിലെ കോടമഞ്ഞിൽ തട്ടി എങ്ങോട്ടും പോകാതെ നിൽക്കുകയാണ്. ഒരു വലിയ പുകമറയ്ക്കുള്ളിലൂടെ നടക്കുന്നതുപോലെ.
കുറച്ചുദൂരം പിന്നിട്ടപ്പോൾ, ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മാളവികയുടെ ശബ്ദം പുറകിൽ നിന്നും കേട്ടു. അവളുടെ സ്വരത്തിൽ ഇപ്പോഴും ഒരു വിറയലുണ്ടായിരുന്നു.
"നിങ്ങൾ... നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ? ആ ലക്കിടിയിലെ ചായക്കട കഴിഞ്ഞിട്ട് ഇതുവരെ നമ്മൾ വേറെ ഒരു മനുഷ്യനെ പോലും ഈ
💬 Comments
View all comments