0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുകയായിരുന്നു. ഞാൻ ഇപ്പോൾ അവളോട് എന്ത് പറയും? എന്റെ ഭാവിയിൽ അവൾ എനിക്ക് നൽകിയ ആ ചുംബനത്തിനും സമ്മതത്തിനും മുൻപുള്ള ആ നിമിഷങ്ങളാണ് ഇനി ഞാൻ സൃഷ്ടിക്കാൻ പോകുന്നത്.

എന്റെ വാക്കുകളാണ് എന്റെ ഭാവിയെ തീരുമാനിക്കാൻ പോകുന്നതെന്ന വലിയ തിരിച്ചറിവ് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്റ്റലിന്റെ പ്രധാന വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്നു. എന്റെ സ്വന്തം ചേച്ചി... മൂന്ന് വർഷം മുൻപുള്ള അവളുടെ ആ പഴയ രൂപം.

എന്നെ കണ്ടതും അവൾ പെട്ടെന്ന് നിന്നുപോയി. അവളുടെ മുഖത്തെ ചിരി മാഞ്ഞു, പകരം വലിയൊരു അമ്പരപ്പ് അവിടെ നിറയുന്നത് ഞാൻ കണ്ടു.

ഗേറ്റ് തുറന്ന് എന്റെ അടുത്തേക്ക് വരുമ്പോൾ അവൾ എന്നെത്തന്നെ തുറിച്ചുനോക്കുകയായിരുന്നു.

"എടാ... നീ... നീ എന്തിനാ ഇങ്ങോട്ട് വന്നത്? വരുന്നുണ്ടെന്ന് നീ എന്നോട് പറഞ്ഞതുപോലുമില്ലല്ലോ!"

അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു സംശയമുണ്ടായിരുന്നു.

എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ അവളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. കഴിഞ്ഞ തവണ അവൾ എന്നെ കാണുമ്പോൾ ഞാൻ താടിയില്ലാത്ത, തീരെ ചെറിയൊരു പയ്യനായിരുന്നു.

എന്നാൽ ഇപ്പോൾ, അവളുടെ മുൻപിൽ നിൽക്കുന്നത് ഗൗരവവുമുള്ള മറ്റൊരാളാണ്!

"അല്ല... നിനക്കെന്താടാ ആകെപ്പാടെ ഒരു മാറ്റം?"

അവൾ എന്റെ ചുറ്റും നടന്ന് എന്നെ ഒന്നു പരിശോധിക്കുന്നതുപോലെ നോക്കി.

"ഞാൻ കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോൾ നിനക്ക് ഈ താടിയും ഇത്രയും പൊക്കവുമൊന്നും ഉണ്ടായിരുന്നില്ലല്ലോ! ഇതെന്താടാ... ഡ്യൂപ്ലിക്കേറ്റ് താടി വല്ലതും ആണോ നീ ഒട്ടിച്ചുവെച്ചിരിക്കുന്നത്?"

പറഞ്ഞു തീരുന്നതിന് മുൻപേ അവൾ എന്റെ താടിയിൽ കയറി ഒന്നു വലിച്ചു.

എന്റെയുള്ളിലൂടെ വല്ലാത്തൊരു

💬 Comments

View all comments