Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അവസാനം എവിടെയാണെന്നും തുടക്കം എവിടെയാണെന്നും തിരിച്ചറിയാൻ കഴിയാത്ത വലിയൊരു ലൂപ്പിൽ അവൻ പെട്ടുപോയതുപോലെ!
ജനനവും മരണവും സമയത്തിന്റെ വലിയൊരു വലയിൽ കുരുങ്ങിക്കിടക്കുന്ന ആ സീരീസിലെ ഭീകരത ഇപ്പോൾ എന്റെ സ്വന്തം ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്റെ തല വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ അടച്ച് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു. കാലം എന്നെ വല്ലാതെ തോൽപ്പിക്കുകയായിരുന്നു. എങ്കിലും എനിക്ക് അശ്വതിയെ കണ്ടേ മതിയാകൂ.
ഈ ടൈംലൈൻ എനിക്ക് മാറ്റാൻ കഴിയില്ല. ഞാൻ ആ സമവാക്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
മണിക്കൂറുകൾ നീണ്ട ആ യാത്രയ്ക്കൊടുവിൽ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ വന്ന് നിന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരമുള്ളതുപോലെ തോന്നി.
ഇനി അവളെ കാണണം... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാടകത്തിലെ അടുത്ത രംഗത്തിനായി ഞാൻ മെല്ലെ നടന്നുതുടങ്ങി…
നഗരത്തിലെ തിരക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. എങ്കിലും എനിക്ക് മുന്നോട്ട് പോയേ മതിയാകൂ. എങ്ങനെയൊക്കെയോ ചോദിച്ചറിഞ്ഞ് ഞാൻ അശ്വതിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.
വലിയൊരു ഗേറ്റും മതിലുമുള്ള ഒരു സാധാരണ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ.
ഗേറ്റിനരികിൽ ഒരു കസേരയിലിരുന്ന് റേഡിയോ കേൾക്കുകയായിരുന്ന പ്രായം ചെന്ന സെക്യൂരിറ്റി എന്നെ കണ്ടതും എഴുന്നേറ്റു വന്നു.
"ആരാ... എന്താ വേണ്ടത്?"
കുറച്ചൊരു സംശയത്തോടെയാണ് അദ്ദേഹം ചോദിച്ചത്. എന്റെ വേഷവും താടിയുമൊക്കെ കണ്ടിട്ടാകണം.
"അത്... ഞാൻ അശ്വതിയെ കാണാൻ വന്നതാ.... ഞാൻ അവളുടെ അനിയനാണ്,"
തൊണ്ടയിലെ വരൾച്ച മറച്ചുപിടിക്കാൻ ശ്രമിച്ച് ഞാൻ പറഞ്ഞു.
അദ്ദേഹം എന്നെയൊന്ന് അടിമുടി നോക്കിയിട്ട്, ഉള്ളിലേക്ക് പോയി ഒരു മിനിറ്റിനകം തിരികെ വന്നു.
"അവിടെ നിൽക്ക്. ഇപ്പൊ വരും. “
ഗേറ്റിന് പുറത്ത് കാത്തുനിൽക്കുമ്പോൾ
💬 Comments
View all comments