0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവൾ ആ രഹസ്യം അറിഞ്ഞത് ഇപ്പോൾ ഈ ഭൂതകാലത്തിലേക്ക് വന്ന ഞാൻ അവളോട് ചെന്ന് പറയുമ്പോഴാണ്.

ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി, ഞാൻ ഇപ്പോൾ പോയി അവളെ കാണാതിരുന്നാലോ? അങ്ങനെ ചെയ്താൽ ഈ ടൈംലൈൻ മുഴുവൻ മാറില്ലേ? കാരണം ഞാനാണല്ലോ ഈ പാസ്റ്റിൽ വന്ന് അവളോട് ആ സത്യങ്ങളും എന്റെ ഇഷ്ടവും പറയുന്നത്.

അതുകൊണ്ടാണല്ലോ അവൾ യാതൊന്നും അറിയാത്ത 'യഥാർത്ഥ എന്നോട്' വന്ന് ആ മറുപടി പറഞ്ഞതും എനിക്ക് ഉമ്മ തന്നതും. അപ്പോൾ ഞാൻ ഇപ്പോൾ അവളെ കാണാതെ ഇരുന്നാൽ, അവൾ ആ സത്യങ്ങൾ അറിയില്ല, എന്റെ ആ 'ഇഷ്ടം' അവളോട് പറയുകയുമില്ല.

അങ്ങനെ സംഭവിച്ചാൽ എന്റെ ഫ്യൂച്ചർ ടൈംലൈനിൽ എന്ത് വലിയ മാറ്റങ്ങളായിരിക്കും സംഭവിക്കുക?

'ഗ്രാൻഡ്ഫാദർ പാരഡോക്സ്' (Grandfather Paradox) എന്ന് ഞാൻ പണ്ട് വായിച്ചിട്ടുള്ളത് പെട്ടെന്ന് ഓർമ്മവന്നു. നമ്മൾ ടൈം ട്രാവൽ ചെയ്ത് ഭൂതകാലത്തിൽ പോയി നമ്മുടെ സ്വന്തം മുത്തശ്ശനെ കൊന്നുകളഞ്ഞാൽ, അവിടെ നമ്മുടെ അച്ഛൻ ജനിക്കുന്നില്ല.

അത് വഴി നമ്മളും ജനിക്കുന്നില്ല! എങ്കിൽ പിന്നെ ആരാണ് പാസ്റ്റിൽ വന്ന് മുത്തശ്ശനെ കൊന്നത്? ഇതൊക്കെ വെറും സയൻസ് ഫിക്ഷൻ തിയറികൾ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്.

എന്നാൽ ഇപ്പോൾ, എന്റെ സ്വന്തം ജീവിതത്തിൽ അത് അനുഭവിച്ചറിയുമ്പോൾ എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

ഇതൊക്കെ ഞാൻ ആരോടെങ്കിലും പോയി പറഞ്ഞാൽ അവർ വിശ്വസിക്കുമോ? ഇല്ല, എന്നെ ഒരു മുഴുപ്രാന്തനായി അവർ മുദ്രകുത്തും എന്നത് ഉറപ്പാണ്. ഞാൻ പണ്ട് കണ്ടിട്ടുള്ള 'ഡാർക്ക്' (Dark) സീരീസിലെ ജോനാസിനെപ്പോലെയാണ് എന്റെയും അവസ്ഥ.

ഭാവിയും ഭൂതകാലവും വർത്തമാനവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ,

💬 Comments

View all comments