0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അതിലെ ആ കുറച്ചു പണം ഇല്ലായിരുന്നെങ്കിൽ ഈ 2023-ൽ ഞാൻ എങ്ങനെ പിടിച്ചുനിൽക്കുമായിരുന്നു? ആലോചിച്ചപ്പോൾ തന്നെ വല്ലാത്തൊരു ഭയം തോന്നി.

ടിക്കറ്റും എടുത്ത് പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു. എറണാകുളത്തേക്കുള്ള ട്രെയിൻ എപ്പോഴാണെന്ന് നോക്കാൻ ഞാൻ ഡിസ്പ്ലേ ബോർഡിന് മുന്നിൽ കുറെ നേരം നിന്നു.

ആളുകളുടെ തിരക്കുകൾക്കിടയിൽ ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടതുപോലെ. ഓരോ മുഖവും എനിക്ക് അപരിചിതമായിരുന്നു. ഞാൻ അവരിലൊരാളായിരുന്നെങ്കിലും, എന്റെ സമയം ഇവരുടേതായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നു. ചെറിയൊരു തിരക്കിലൂടെ ഒരുവിധത്തിൽ ഞാൻ അകത്തുകയറി ജനാലയ്ക്കരികിലുള്ള ഒരു സീറ്റ് പിടിച്ചു. ട്രെയിൻ പതുക്കെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ പുറത്തെ കാഴ്ചകൾ എന്റെ കണ്ണുകളിൽ അവ്യക്തമായിക്കൊണ്ടിരുന്നു. ചിന്തകൾ മുഴുവൻ ഇനി അശ്വതിയെ കാണുന്നതിനെക്കുറിച്ചായിരുന്നു.

എറണാകുളത്ത് എത്തി അവളെ കാണുമ്പോൾ, പെട്ടെന്ന് എന്നെ കണ്ടാൽ അവൾക്ക് ഒരുപക്ഷെ മനസ്സിലാകാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. കാരണം, ഈ പാസ്റ്റിൽ (Past) അവൾ കുറച്ചു മാസം മുൻപാണ് വീട്ടിൽ വന്നിട്ട് പോയത്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ, അന്ന് അവൾക്ക് ഞാൻ വെറുമൊരു അനിയൻ മാത്രമാണ്. താടിയൊക്കെയുള്ള, കുറച്ചുകൂടി പ്രായം തോന്നിക്കുന്ന എന്നെക്കണ്ട് അവൾ ഞെട്ടും ഉറപ്പാണ്.

ട്രെയിനിന്റെ താളത്തിനൊപ്പം എന്റെ ചിന്തകളും വല്ലാതെ കാടുകയറുകയായിരുന്നു. അശ്വതി ഈ അമ്മയുടെ പഴയ കാമുകനെക്കുറിച്ചുള്ള വലിയ സത്യം അറിയുന്നത് ഞാൻ വഴി തന്നെയാണ്!

അതെ, അത് എന്റെ ഓർമ്മകളിൽ ഇപ്പോഴും വ്യക്തമാണ്. ഭാവിയിൽ (എന്റെ യഥാർത്ഥ ടൈംലൈനിൽ) അവൾ എന്നോട് ആ രഹസ്യം പറയുമ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

കാരണം, അതൊരു വലിയ ലൂപ്പ് പോലെ നേരത്തെ തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു!

💬 Comments

View all comments