0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എനിക്ക് മുന്നോട്ട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

"എന്നാൽ? ബാക്കി പറ... നീ എന്താടാ ഈ പറഞ്ഞു വരുന്നേ?"

അവൾ ധൃതികൂട്ടി.

"എടി... ഞാൻ ഈ പറയുന്ന കാര്യം നീ ഒരു കാരണവശാലും അമ്മയോട് പോയി ചോദിക്കരുത്, പറയരുത്."

ഞാൻ മുൻകൂർ ജാമ്യം എടുത്തു.

"ഇല്ല... നീ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ അശ്വിൻ."

അവളുടെ ശബ്ദത്തിൽ നേരിയൊരു വിറയൽ കലർന്നിരുന്നു.

ഞാൻ ഒരു ദീർഘനിശ്വാസമെടുത്ത്, എന്റെ നെഞ്ചിടിപ്പുകളെ അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

"അമ്മയും ആ പയ്യനും തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നു... അതിൽ അമ്മ പ്രെഗ്നന്റ് ആയി."

അതുകേട്ടതും അവൾ ശ്വാസമെടുക്കാൻ പോലുമറന്ന് എന്നെത്തന്നെ നോക്കി തറഞ്ഞിരുന്നുപോയി. ഞാൻ വേഗത്തിൽ ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞുതീർത്തു.

"ഇത് അമ്മയുടെ വീട്ടിലൊക്കെ അറിഞ്ഞ് വലിയ സീൻ ആയി. അമ്മ ഈ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. എല്ലാം ശരിയാക്കാം, എന്തെങ്കിലും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് പോയവനെ പിന്നെ അമ്മ കണ്ടിട്ടില്ല.

അങ്ങനെ വീട്ടിലൊക്കെ അറിഞ്ഞപ്പോൾ, നാട്ടുകാർ അറിയാതിരിക്കാനും കുടുംബത്തിന്റെ മാനം രക്ഷിക്കാനും വേണ്ടി... അവർ ധൃതിപിടിച്ച് നമ്മുടെ അച്ഛന്റെ തലയിൽ അമ്മയെ അടിച്ചേൽപ്പിച്ചു."

ഞാൻ പറഞ്ഞു നിർത്തി. അവൾക്കൊന്നും മനസ്സിലാകാത്തതുപോലെ, വല്ലാത്തൊരു ശൂന്യതയോടെ അവൾ എന്നെ നോക്കി ചോദിച്ചു.

"അപ്പൊ... ആ പ്രെഗ്ന..."

അവൾക്ക് ആ വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല. അതിനുമുൻപേ ഞാൻ ഇടക്കുകയറി പറഞ്ഞു.

"അതെ... ആ കാമുകനുണ്ടായ ആ കുട്ടി... അത് നീയാണ്.”

അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞാൻ നോട്ടം വെട്ടിച്ച് ദൂരേക്ക് നോക്കിയിരുന്നു. ആ നിമിഷം അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുപത് വർഷത്തോളം അവൾ

💬 Comments

View all comments