Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വല്ലാത്തൊരു പുച്ഛത്തോടെ അവർ പറഞ്ഞു.
"തന്നെ ഇവിടെയല്ല കൊണ്ടുവരേണ്ടിയിരുന്നത്... വല്ല മെന്റൽ ഹോസ്പിറ്റലിലും ആക്കണമായിരുന്നു!”
ഇത്രയും പറഞ്ഞിട്ട് എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി അവർ വേഗത്തിൽ പുറത്തേക്ക് നടന്നുപോയി.
അവർ പോയതിന് ശേഷം ആ അടച്ചിട്ട മുറിയിൽ ഞാൻ തനിച്ചായി. 2023 ഫെബ്രുവരി 7! നഴ്സിന്റെ ആ വാക്കുകൾ എന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി.
യാഥാർത്ഥ്യത്തിന്റെ വലിയൊരു കൊടുങ്കാറ്റ് എന്റെ തലച്ചോറിലേക്ക് അടിച്ചുകയറുകയായിരുന്നു. അതൊരു പഴയ കലണ്ടറല്ല, എന്നെത്തന്നെയാണ് പ്രകൃതി പഴയൊരു വർഷത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്! ആ ഗുഹയുടെ അവസാനത്തെ അറയിൽ വെച്ച് ഭീമാകാരമായ ആ നീല പ്രകാശഗോളം പൊട്ടിത്തെറിച്ചപ്പോൾ ഞാൻ ദൂരങ്ങൾ മാത്രമല്ല കടന്നത്...
സമയവും കൂടിയാണ്! ഞാൻ കൃത്യം മൂന്ന് വർഷം പിന്നിലേക്ക്, എന്റെ സ്വന്തം ഭൂതകാലത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.ഇതൊക്ക സിനിമയിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ള. ശരിക്കും ഞാൻ ഭൂതകാലത്തിൽ തന്നെ ആണോ എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.
പെട്ടെന്ന് എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. മൂന്ന് വർഷം മുൻപുള്ള ഫെബ്രുവരി മാസം! അതായത്... അശ്വതി എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നതിനും കൃത്യം രണ്ടുമാസം മുൻപ്!.
എന്റെ തൊണ്ട വരളാൻ തുടങ്ങി. അശ്വതി അന്ന് മുഖംപൊത്തി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ വാക്കുകൾ കാതുകളിൽ വീണ്ടും മുഴങ്ങി.
'രണ്ടു മാസം മുൻപേ നീ എന്റെ ഹോസ്റ്റലിൽ വന്നിട്ടല്ലേടാ ഇതൊക്കെ പറഞ്ഞത്... അന്ന് നിനക്ക് മുഖത്ത് നല്ല താടിയൊക്കെയുണ്ടായിരുന്നല്ലോ... അന്ന് എന്നെ ചേർത്തുപിടിച്ചുകൊണ്ട് നീ തന്നെയല്ലേടാ പറഞ്ഞത് നിനക്ക് എന്നെ ജീവനാണെന്ന്?'
ദൈവമേ! എന്റെ തലച്ചോറ് ശൂന്യമായി. കാലത്തിന്റെ എത്ര വലിയൊരു കെണിയിലാണ് ഞാൻ പെട്ടിരിക്കുന്നത്! അവളോട് ആ
💬 Comments
View all comments