0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഹോസ്റ്റലിൽ പോയി ഇഷ്ടമാണെന്ന് പറഞ്ഞത് വേറെയാരുമല്ല...

ഈ ഹോസ്പിറ്റൽ കിടക്കയിലിരിക്കുന്ന ഞാൻ തന്നെയാണ്! ഈ ഭൂതകാലത്തിൽ ജീവിക്കുന്ന, യാതൊന്നും അറിയാത്ത 'യഥാർത്ഥ അശ്വിൻ' ഇപ്പോൾ വീട്ടിൽ അമ്മയുടെ കൂടെയുണ്ട്.

അവനറിയാതെ, അവന്റെ ഭാവിയിൽ നിന്നും ഞാനിതാ അവന്റെ സ്വന്തം ഭൂതകാലത്തിലേക്ക് വന്നെത്തിയിരിക്കുന്നു.

എല്ലാം തീരുമാനിക്കപ്പെട്ട ഒരു തിരക്കഥ പോലെ! കാലം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഗണിതശാസ്ത്ര സമവാക്യങ്ങൾക്കുള്ളിലേക്ക് ഞാൻ സ്വയം നടന്നുകയറുകയായിരുന്നു. ആ അടച്ചിട്ട മുറിയിൽ, യുക്തിക്ക് നിരക്കാത്ത ഈ വലിയ സത്യത്തിന് മുൻപിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തറഞ്ഞിരുന്നുപോയി.

കാലം എനിക്കായി കരുതിവെച്ച ഏറ്റവും വലിയ നാടകത്തിന്റെ തുടക്കം മാത്രമായിരുന്നു ആ ഉണർവ്.

നഴ്സ് ദേഷ്യത്തോടെ പുറത്തേക്ക് പോയ ആ നിമിഷം തന്നെ ഞാൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഇനി ഒരു നിമിഷം പോലും ഈ ഹോസ്പിറ്റലിൽ നിൽക്കാൻ പാടില്ല.

ഇവിടെ നിന്നാൽ അവർ ശരിക്കും എന്നെ ഒരു ഭ്രാന്തനായി മുദ്രകുത്തും. ഞാൻ പതുക്കെ ബെഡിൽ നിന്നും താഴെ ഇറങ്ങി. വലതുകൈയ്യിൽ കുത്തിവെച്ചിരുന്ന ഡ്രിപ്പിന്റെ സൂചി ഒറ്റവലിക്ക് ഞാൻ ഊരിമാറ്റി.

കൈത്തണ്ടയിൽ നിന്നും ഒരു തുള്ളി ചോര പൊടിഞ്ഞെങ്കിലും ആ സമയത്തെ എന്റെ വെപ്രാളത്തിൽ ഞാനത് വകവെച്ചില്ല.

മുറിയുടെ വാതിൽക്കൽ വന്ന് പതുക്കെ പുറത്തേക്ക് നോക്കി. ഇടനാഴിയിൽ കുറച്ചകലെയായി നഴ്സുമാർ എന്തോ സംസാരിച്ചു നിൽപ്പുണ്ട്. വാർഡിലെ തിരക്കുകൾക്കിടയിലൂടെ, ആരുടെയും കണ്ണിൽ പെടാതെ വളരെ പതുക്കെ ഞാൻ പുറത്തേക്കുള്ള കോണിപ്പടികൾ ഇറങ്ങി.

സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഹോസ്പിറ്റലിന്റെ പ്രധാന ഗേറ്റും കടന്ന് ഞാൻ എം.ജി റോഡിന്റെ തിരക്കുകളിലേക്ക് ഇറങ്ങി നടന്നു.

പുറത്തെ വെയിലിലേക്ക് ഇറങ്ങിയപ്പോൾ വല്ലാത്തൊരു തലകറക്കം അനുഭവപ്പെട്ടു. ചുറ്റും

💬 Comments

View all comments