Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പായുന്ന വാഹനങ്ങൾ... ആളുകൾ... എല്ലാം സാധാരണ പോലെ തന്നെയുണ്ട്. പക്ഷെ ഞാൻ മാത്രം ഈ സമയത്തിന്റേതല്ല!
നടപ്പാതയിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോൾ ഒരു കടയുടെ മുന്നിൽ ഒട്ടിച്ചുവെച്ചിരുന്ന പഴയൊരു സിനിമാ പോസ്റ്റർ എന്റെ കണ്ണിൽ പെട്ടു. അതെ, ഇത് 2023 തന്നെയാണ്.
എന്റെ മുഖത്ത് വളർന്നുനിന്നിരുന്ന താടിരോമങ്ങളിലൂടെ ഞാൻ പതുക്കെ വിരലോടിച്ചു. 2026-ലെ ആ യാത്രയ്ക്ക് മുൻപ് ഞാൻ വളർത്തിയ താടി. കാലം പിന്നോട്ട് പോയിട്ടും എന്റെ ശരീരത്തിലെ മാറ്റങ്ങൾ അതേപടി നിലനിൽക്കുന്നു!
നടക്കുംതോറും എന്റെ ചിന്തകൾ വീണ്ടും ആ സുഗന്ധഗിരിയിലെ കാട്ടിലേക്ക് തന്നെ പോവുകയായിരുന്നു. എന്റെ കൂട്ടുകാർ... അവരിപ്പോൾ എവിടെയായിരിക്കും? ആ ഗുഹയിൽ പൊട്ടിത്തെറിച്ച നീല വെളിച്ചം സമയത്തിന്റെയും സ്പേസിന്റെയും ഇടയിലുള്ള വലിയൊരു വിടവായിരുന്നു.
ആ വലിയ പ്രകാശഗോളം എന്നെ മൂന്നു വർഷം പിന്നിലേക്ക് വലിച്ചെറിഞ്ഞെങ്കിൽ, എന്റെ കൂടെയുണ്ടായിരുന്ന അവരെ എങ്ങോട്ടായിരിക്കും കൊണ്ടുപോയിട്ടുണ്ടാകുക? ആ ഗുഹയിലെ പാറകളിൽ കൊത്തിവെച്ചിരുന്നതുപോലെ 1990-ലോ, അതോ 1885-ലെ ആ ഇരുണ്ട കാലഘട്ടത്തിലോ?
അതോ അവരിപ്പോഴും ആ കരിങ്കൽ ഗുഹയുടെ തണുപ്പിൽ ജീവനുവേണ്ടി പിടയുകയാണോ? മറ്റേതെങ്കിലും കാലഘട്ടത്തിൽ എന്നെപ്പോലെ വേഷംമാറി അവരും അകപ്പെട്ടുപോയിട്ടുണ്ടാകുമോ? ഓർക്കുംതോറും എന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.
എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ എന്റെ കാലുകൾ എന്നെയും വലിച്ച് മുന്നോട്ട് നടന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വളരെ പരിചിതമായ ചില വഴികളിലൂടെയാണ് ഞാൻ നടക്കുന്നത് എന്ന് പെട്ടെന്നാണ് എനിക്ക് ബോധം വന്നത്.
അതെ, ഇത് എന്റെ വീട്ടിലേക്കുള്ള വഴിയാണ്! ഏത് വലിയ സങ്കടം വന്നാലും ഒരു മനുഷ്യൻ ആദ്യം ഓടിയെത്താൻ ആഗ്രഹിക്കുന്നത് സ്വന്തം വീട്ടിലേക്കാണല്ലോ.
എന്റെ കാലുകൾ ഒരു യന്ത്രം പോലെ ആ
💬 Comments
View all comments