Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൊള്ളിയാൻ മിന്നിമറഞ്ഞത്.
അവൻ പറയുന്ന ആ വാക്കുകൾ... അമ്മ നൽകുന്ന മറുപടി... ദൈവമേ! ഇതെല്ലാം മൂന്ന് വർഷം മുൻപ് ഇതേ ദിവസം എൻ്റെ ജീവിതത്തിൽ കൃത്യമായി നടന്ന കാര്യങ്ങൾ തന്നെയാണല്ലോ!
ആ സംസാരവും, ആ നിമിഷവും എൻ്റെ ഓർമ്മകളുടെ ഉള്ളറകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. സ്വന്തം ഭൂതകാലം ഒരു സിനിമ പോലെ കൺമുന്നിൽ ആവർത്തിക്കുന്നത് കാണുന്ന ആ നിമിഷം... എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
മതിൽക്കെട്ടിന് പുറത്ത് എന്റെ സ്വന്തം ജീവിതത്തെ ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിൽക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. അവിടെ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന പഴയ എന്നെയും അമ്മയെയും പുറകിലാക്കി തിരിഞ്ഞു നടക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ അനാഥനായിരുന്നു ഞാൻ.
എനിക്കിനി ആ വീട്ടിൽ യാതൊരു സ്ഥാനവുമില്ല. എന്റെ സങ്കടങ്ങൾ കേൾക്കാൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് പോലുമാകില്ല.
ലക്ഷ്യമില്ലാതെ കുറച്ചുദൂരം നടന്ന ശേഷം ഞാൻ ഒരു ഓട്ടോ കൈകാണിച്ചു നിർത്തി.
"റെയിൽവേ സ്റ്റേഷനിലേക്ക്..."
പതറുന്ന ശബ്ദത്തിൽ ഞാൻ ഡ്രൈവറോട് പറഞ്ഞു.
ഓട്ടോ മുന്നോട്ട് കുതിക്കുമ്പോൾ പുറത്തെ കാഴ്ചകൾ എന്റെ കണ്ണുകളിൽ അവ്യക്തമായിരുന്നു. ചിന്തകൾ മുഴുവൻ ആ കരിങ്കൽ ഗുഹയിലും കൂടെയുണ്ടായിരുന്ന കൂട്ടുകാരിലുമായിരുന്നു. എന്റെ ഈ ദുരവസ്ഥ അവർക്കുമുണ്ടായിട്ടുണ്ടാകുമോ?
പെട്ടെന്നാണ് റോഡരികിലെ ഒരു ജ്യൂസ് കടയ്ക്ക് മുൻപിൽ നിൽക്കുന്ന ആളെ എന്റെ കണ്ണുകൾ ശ്രദ്ധിച്ചത്. രോഹിത്!
അതെ, അത് അവൻ തന്നെയായിരുന്നു. ആ രൂപവും നിൽക്കുന്ന രീതിയും എനിക്ക് പെട്ടെന്ന് മനസ്സിലാകും.
"ചേട്ടാ... വണ്ടി നിർത്ത്!"
എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഓട്ടോ പൂർണ്ണമായി നിൽക്കുന്നതിന് മുൻപേ ഞാൻ പുറത്തേക്ക് ചാടി. ആ നിമിഷത്തിൽ എന്റെ ഉള്ളിൽ സന്തോഷം
💬 Comments
View all comments