0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അലയടിക്കുകയായിരുന്നു.

ആ ഗുഹയിലെ ദുരന്തത്തിൽ നിന്ന് ഞാൻ മാത്രമല്ല, അവനും രക്ഷപ്പെട്ടിരിക്കുന്നു! ഈ ഭ്രാന്തൻ കാലഘട്ടത്തിൽ എനിക്ക് ആശ്വാസമായി അവൻ കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

ഞാൻ ഓടിച്ചെന്ന് അവന്റെ തോളിൽ ഇറുകെ പിടിച്ചു.

"ടാ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? ബാക്കിയുള്ളവരൊക്കെ എവിടെപ്പോയി?"

എന്റെ ശബ്ദം കിതപ്പുകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

പെട്ടെന്നുള്ള എന്റെ സ്പർശനത്തിൽ അവൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ മുഖത്തേക്ക് വല്ലാത്തൊരു അമ്പരപ്പോടെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു,

"അല്ല... ഇയാൾ എന്താ ഈ പറയുന്നേ?"

അവന്റെ ആ പ്രതികരണം എന്നെ വല്ലാതെ തളർത്തി. ആ കൊടുംകാട്ടിലെ ഓർമ്മകളിൽ അവൻ്റെ സമനില തെറ്റിയതാണോ? അവൻ എന്താ എന്നെ മനസ്സിലാകാത്തത് പോലെ നിൽക്കുന്നത്?

"എടാ... നീ എന്താ ഈ പറയുന്നേ? എന്നെ അറിയില്ലേ നിനക്ക്? ഞാൻ അശ്വിൻ! എടാ, നീയും ആ ഗുഹയിൽ നിന്നും ഇങ്ങോട്ടാണോ വന്നത്?"

ഞാൻ വല്ലാത്തൊരു വെപ്രാളത്തോടെ അവന്റെ കൈകളിൽ പിടിച്ചു കുലുക്കി.

അതുകേട്ടതും അവൻ ദേഷ്യത്തോടെ എന്റെ കൈകൾ തട്ടിമാറ്റി.

"തനിക്കെന്താടോ വട്ടുണ്ടോ? ഏത് ഗുഹ? അല്ല... താൻ ആരാ?"

അവന്റെ ആ ചോദ്യം ഒരു വലിയ ഇടിത്തീ പോലെയാണ് എന്റെ തലച്ചോറിൽ വീണത്. 'താൻ ആരാ?'

അവന്റെ മുഖത്തേക്ക് ഞാൻ തറഞ്ഞുനോക്കി. എന്റെ ഹൃദയമിടിപ്പ് നിന്നുപോകുന്നതുപോലെ തോന്നി. യാഥാർത്ഥ്യത്തിന്റെ വലിയൊരു തിരമാല വീണ്ടും എന്നെ പ്രഹരിക്കുകയായിരുന്നു. അതെ... ഇതെന്റെ കൂടെ കാട്ടിൽ വന്ന ആ രോഹിത്തല്ല! ഇത് മൂന്ന് വർഷം മുൻപുള്ള രോഹിത്താണ്!

മാർ ഇവാനിയോസ് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. കോളേജിൽ വെച്ചാണ് ഞാനും അവനും തമ്മിൽ

💬 Comments

View all comments