Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
ചെല്ലുമ്പോൾ, അവളുടെ മുഖം നാണം കൊണ്ട് പൂർണ്ണമായി ചുവന്നിരുന്നു. ആ ഇരുട്ടിലും ആ നാണത്തിന്റെ തുടുപ്പ് അവളുടെ കവിളുകളിൽ വ്യക്തമായി കാണാമായിരുന്നു. അവളുടെ കണ്ണുകൾ അവനെ നേരിട്ട് നോക്കി. ആ കണ്ണുകളിൽ പ്രണയവും അതിലുപരി അഭിയോടുള്ള അടങ്ങാത്ത കാമവും തിളങ്ങി നിൽക്കുകയായിരുന്നു.
അവൾ പതുക്കെ മുന്നോട്ട് വന്ന് അഭിയുടെ കൈ പിടിച്ച് അവളുടെ കുടിലിന്റെ ഉള്ളിലേക്ക് വലിച്ചു.
"അകത്തേക്ക് വാ,... മാമാ " അവൾ പതുക്കെ, വായ തുറക്കാൻ മടിച്ചു നാണത്തോടെ മന്ത്രിച്ചു.
അഭി അവളുടെ പിന്നാലെ ആ ചെറിയ കുടിലിനുള്ളിലേക്ക് കയറി. അവിടെ മങ്ങിയ വെളിച്ചത്തിൽ ഒരു ചെറിയ എണ്ണവിളക്ക് മാത്രം കത്തുന്നുണ്ടായിരുന്നു. ആ മഞ്ഞ വെളിച്ചം അവളുടെ മുഖത്ത് വീണ് അവളെ കൂടുതൽ സുന്ദരിയാക്കി കാട്ടി. അവൾ പതുക്കെ വാതിലടച്ച് കുറ്റിയിട്ടു. കുടിലിനുള്ളിൽ അഭിയും മഗിഴിനിയും മാത്രം. ലോകം മുഴുവൻ മറന്ന് അവർ അവിടെ ഒറ്റപ്പെട്ടു. അവൾക്ക് ഇപ്പോഴും ചെറിയൊരു നാണം ഉണ്ടായിരുന്നു, കൈകൾ എന്തുചെയ്യണമെന്ന് അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും, സാരിത്തൊങ്ങൽ മുറുക്കെപ്പിടിച്ച് അവൾ അവന്റെ അടുത്തേക്ക് പതുക്കെ നടന്നു വന്നു.
അഭി ഒരു നിമിഷം പോലും പാഴാക്കാതെ മഗിഴിനിയെ തന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. അവളുടെ ചൂടുള്ള ശരീരം അവന്റെ ശരീരത്തോട് ചേർന്നപ്പോൾ ഒരു വിറയൽ പടർന്നു. അഭി അവളുടെ മുഖം ഉയർത്തിപ്പിടിച്ച് ചുണ്ടിൽ മൃദുവായി ഉമ്മ വെച്ചു. അവൾ ആ ഉമ്മ യാതൊരു മടിയും കൂടാതെ സന്തോഷത്തോടെ സ്വീകരിച്ചു. അഭിയുടെ കൈകൾ അവളുടെ പുറത്തൂടെ പതുക്കെ തഴുകി നടന്നു. മഗിഴിനി അഭിയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് ചാഞ്ഞു.
"എന്നെ സ്വന്തമാക്കൂ
💬 Comments
View all comments