Chapter Title : കാലം എനിക്കായി കാത്തുവെച്ചത് 1 [GOAT]
ഉണ്ടായിരുന്നു അവിടെയുള്ള സ്വാമി പ്രശസ്തനായിരുന്നു. ഇതേപോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ അദ്ദേഹം പരിഹരിച്ചതായി ഞാൻ അറിഞ്ഞു. അമ്മ എന്നോട് നമുക്ക് അയാളെ ഒന്ന് പോയി കാണാം എന്നു പറഞ്ഞു. ഞാനും സമ്മതിച്ചു. അങ്ങനെ ഒരു ദിവസം രാവിലെ ഞാനും അമ്മയും കൂടെ ഞങ്ങളുടെ അംബാസിഡർ കാർ എടുത്ത് ആ മനയിലേക്ക് പോയി.
അതൊരു വലിയ മനയായിരുന്നു. അവിടെ ഉള്ള സ്വാമിക്ക് കുറെ പരികർമ്മികളും ഉണ്ടായിരുന്നു. ഞങ്ങൾ ചെന്നതും അതിൽ ഒരാൾ അവിടെ ഞങ്ങളോട് കാത്തിരിക്കാൻ പറഞ്ഞു. ഞങ്ങൾ അല്പസമയം കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞശേഷം സ്വാമി വിളിക്കുന്നു അകത്തേക്ക് ചെന്നോളാൻ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കയറി. സ്വാമി വന്ന കാര്യം തിരക്കി. അമ്മ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു.
സ്വാമി:- ഇത് സാധാരണമായി നടക്കുന്ന ഒരു കാര്യമാണ്. സാധാരണ ആത്മാക്കൾക്ക് ശാന്തി കിട്ടാതെ ആകുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അവർ അത്രയ്ക്ക് ആഗ്രഹിക്കുന്ന എന്തെങ്കിലും, അല്ലെങ്കിൽ അവരുടെ നടക്കാതെ പോയ അവസാനത്തെ ആഗ്രഹം പോലെ എന്തെങ്കിലും കാണും. അത് കിട്ടാൻ വേണ്ടി അവര് മോക്ഷം കിട്ടാതെ നിൽക്കും. അത് കിട്ടിയാൽ മാത്രമേ അവര് നിങ്ങളെ വിട്ടു പോകുകയുള്ളൂ.
അങ്ങനെ എന്തെങ്കിലും ഉള്ളതായി നിങ്ങൾക്കറിയാമെങ്കിൽ അത് ചെയ്തു കൊടുത്താൽ മതി.
അങ്ങനെയൊന്നുമില്ല ഞാനും അമ്മയും പറഞ്ഞു.
സ്വാമി:- ശരി നീ ഒന്ന് വെളിയിൽ നിൽക്കൂ.
ഞാൻ വെളിയിലേക്ക് പോയി കുറച്ചുനേരം ഉള്ളിൽ അമ്മയും സ്വാമിയും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. കുറച്ചു കഴിഞ്ഞിട്ട് സ്വാമി എന്നെ അകത്തേക്ക് വിളിച്ചു ഞാൻ അകത്തേക്ക് ചെന്നു. അമ്മ ഒരല്പം വിഷമത്തോടെ തല കുനിച്ചു ഇരിക്കുകയാണ്.
💬 Comments
View all comments