0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
ഒരു കാരണവശാലും മിസ്സ് യൂസ് ചെയ്യരുത്. എങ്കിൽ എന്റെ ഈ സ്വഭാവം മാറും, എന്നാൽ ശരി നാളെ തൊട്ട് ഞാൻ ക്ലാസ്സ് എടുക്കുന്നതായിരിക്കും അതിനുള്ള പ്രിപ്രേഷനുമായി വരിക. താങ്ക്സ് . " ഞാൻ അവരോട് ഇത്രയും കാര്യങ്ങൾ പറഞ്ഞ ശേഷം ഡിപ്പോർട്ട്മെന്റിലേക്ക് തിരിച്ചു. ഒരു മണിയായപ്പോൾ ലൻജ് ബ്രേക്ക് ആയി . ഞാൻ നോക്കിയപ്പോൾ നീനു പുറത്ത് വന്ന് നിൽപ്പുണ്ട്.
"ഇന്ന് ചേട്ടന്റെ ചിലവാണെന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ ? ഞാൻ കാശെടുത്തിട്ടില്ല കേട്ടല്ലോ?" "ഉവ്വേ ...... നീ വാ ക്യാന്റീനെവിടെയാ , നിനക്ക് എന്ത് വേണമെങ്കിലും ഞാൻ വാങ്ങിച്ച് തരാം." "ചേട്ടനായാൽ അങ്ങനെ വേണം " നീനു അതും പറഞ്ഞ് എന്റെ കയ്യിൽ തൂങ്ങി ക്യാന്റീനിലേക്ക് നടന്നു. ക്യാന്റീനിലെ ഒരു ടേബിളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. " നിനക്കെന്തു വേണം " "ഉം..... ചിക്കൻ ബിരിയാണി " അവൾ അതു പറഞ്ഞതും രണ്ട് ചിക്കൻ ബിരിയാണി ഞാൻ ഓർഡർ ചെയ്തു. "എന്താ സാറെ നമ്മളെയൊന്നും മൈന്റില്ലേ. " എന്നെ ക്ലാസ്സിലിട്ട് കുഴപ്പിച്ച ആ പെൺകുട്ടി, രേവതി അതാണ് അവളുടെ പേര്, അവളാണ് എന്നോട് ചോദിച്ചത്. കൂട്ടത്തിൽ ആരതിയും ക്ലാസ്സിലെ നാലഞ്ച് പെൺകുട്ടികളുമുണ്ട്. "ആ നിങ്ങളൊ ഞാൻ കണ്ടില്ല " " ഇതാരാ ...... ഇവളെ ഞാനിവിടെ വച്ച് കണ്ടിട്ടുണ്ടല്ലോ?" നീനുവിനെ ചൂണ്ടി രേവതി ചോദിച്ചു. " ഇത് എന്റെ അനിയത്തിയാ.... പേര് നീനു . ഇവിടെ MA ഇംഗ്ലീഷ് ഫസ്റ്റ് ഇയറാ. " "ആഹാ ... സ്വന്തം അനിയത്തി ഇവിടെ പഠിക്കുന്ന കാര്യം സാർ എന്താ ഞങ്ങളോട്

💬 Comments

View all comments