Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
പറയാത്തെ .... "
" അതിന് നിങ്ങളാരും എന്റെ ബാക്കി ഡീറ്റൈൽസ് ചോദിച്ചില്ലല്ലോ ?"
" സർ ഇതൊക്കെ ഇങ്ങോട്ട് പറയേണ്ടതല്ലേ ... "
രേവതി അതും പറഞ്ഞ് നീനുവിനെ പരിചയപ്പെട്ടു.
" എന്നാൽ ശരി സർ . ഞങ്ങൾ വല്ലതും തട്ടട്ടെ ..."
അവളതും പറഞ്ഞ് അവർ മറ്റൊരു ടേബിളിൽ സ്ഥാനം പിടിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ആഹാരമെത്തി ഞങ്ങൾ കഴിച്ചു തുടങ്ങി.
" വന്ന ദിവസം തന്നെ ക്ലാസ്സിലുള്ള പെൺപിള്ളേരെ കയിലെടുത്തോ ? "
കഴിക്കുന്നതിനിടയ്ക്ക് നീനു കുറുമ്പോടെ ചോദിച്ചു.
"എന്റെ പൊന്നോ നീ ഇനി അതില് കേറി തൂങ്ങിക്കോ ..... തേർഡ് പിരീഡ് അവരുടെ ക്ലാസ്സിൽ കയറി എല്ലാവരെയും പരിചയപ്പെട്ടു, ആ കൂട്ടത്തിൽ പരിജയപ്പെട്ടതാ അവരെ . നിന്നെ തിരക്കിയില്ലേ അവൾക്ക് ഒടുക്കത്ത തന്റേടമാ....എനിക്ക് ലൈൻ ഉണ്ടോ എന്ന് വരെ അവൾ ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വച്ച് എന്നോട് ചോദിച്ചു."
"അപ്പൊ പള്ളിക്കാരി ചില്ലറക്കാരിയല്ല ചേട്ടൻ ഒന്ന് സൂക്ഷിച്ചോ?, പിന്നെ ചേട്ടനെ വായിനോക്കി എന്ന് വിളിയില്ലേ ആ ചേച്ചി ചേട്ടന്റെ ഡിപ്പാർട്ട്മെന്റാണല്ലേ , ദേ ഇടയ്ക്ക് ചേട്ടനെ നോക്കുന്നുണ്ട്. "
നീനു അത് പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. ആരതി എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ പുള്ളിക്കാരി ശ്രദ്ധ മാറ്റുന്നു.
"ചേട്ടാ ആ ചേച്ചിയുടെ പേര് എന്താ ?"
"ആരതി ,അതാണ് അവളുടെ പേര് , എന്താ ഇപ്പൊ അത് ചോദിക്കാൻ "
"ആ ചേച്ചിക്ക് ചേട്ടനെ ബോധിച്ചു എന്ന് തോന്നുന്നു. "
" നീനു നിന്റെ ചെവിക്ക് നുള്ള് വേണോ
💬 Comments
View all comments