Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
? അതെന്റെ സ്റ്റുഡന്റാ അത് നീ മനസ്സിലാക്കണം. "
" എപ്പോഴും ഇങ്ങനെ തന്നെ പറയണം . "
അവൾ അതും പറഞ്ഞ് എന്നെ സൂക്ഷിച്ച് നോക്കി.
ഞാൻ നീനുവിനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞങ്ങൾ കഴിച്ച് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെന്റിലേക്കും നീനു ക്ലാസ്സിലേക്കും പോയി. പിന്നീട് ഞാൻ കാസ്സിലൊന്നും കറിയില്ല. കൂടെയുള്ള അദ്യാപകരുമായി പെട്ടെന്ന് കമ്പനി ആയതുകൊണ്ട് സമയം പോയതറിഞ്ഞില്ല.വൈകുന്നേരം ഞാൻ നേരത്തെ ഇറങ്ങി. പാർക്കിംഗ് ഏരിയയിൽ നീനുവിനെ കാത്തുനിന്നപ്പോഴാണ് ആരതിയും രേവതിയും എന്റെ അടുത്ത് വന്നത്.
"സർ ആരതി നടന്ന കാര്യങ്ങൾ എന്റോടെ പറഞ്ഞു. ഇവൾക്ക് സാറിന്റോടെ സംസാരിക്കാൻ ഒരു ചമ്മൽ . "
രേവതി അത് പറഞ്ഞ് തീർന്നതും -
"സർ സോറി, "
എന്ന് തലകുനിച്ച് കൊണ്ട് ആരതി എന്നോട് പറഞ്ഞു. എനിക്ക് ചിരിയാണ് വന്നത്.
"തന്റെ പേര് ആരതി എന്നല്ലേ ."
"അതെ സർ "
" ആരതി ..... എന്നെ വായിനോക്കി എന്ന് വിളിച്ച ആദ്യവ്യക്തി താനാണ് ഞാൻ അതു കൊണ്ടാണ് അന്ന് ദേഷ്യത്തിൽ തന്നെ നോക്കിയത്. പിന്നെ ഞാനതു വിട്ടു. ഇപ്പൊ താനെന്റെ സ്റ്റുഡന്റാണ്. ഇതൊക്കെ വെറും കളിയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. അതിന് താൻ സോറി ഒന്നും പറയണ്ട . നിങ്ങൾ പൊയ്ക്കോ....."
ഞാനതു പറഞ്ഞതും എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ അവിടുന്ന് പോയി..അവളുടെ ചിരി കണ്ടപ്പോൾ ഞാനറിയാതെ തന്നെ എന്റെ മുഖത്തും ചിരി പടർന്നു.
"എന്താ ചേട്ടാ ഭയങ്കര സന്തോഷം ആ ചേച്ചി എന്താ പറഞ്ഞേ ? എന്തോ
💬 Comments
View all comments