0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ ." ഞാൻ ആരതിയോട് സംസാരിക്കുന്നത് കണ്ടുകൊണ്ട് വന്ന നീനു കാര്യം തിരക്കി.
" ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും ഇല്ല അവള് സോറി പറയാൻ വന്നതാ" "സോറിയോ ?... ഇത് സംഗതി പന്തികേടാണ് " " നീ ഒന്നു വന്ന് വണ്ടിയിൽ കേറിക്കേ " ഞാൻ ബൈക്കെടുത്തതും നീനു പുറകിൽ കയറി. ബൈക്ക് കോളേജിന് പുറത്തേക്ക് ഇറങ്ങിയതും നടന്നു വന്ന ആരതി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ഞാനും ഒന്ന് ചിരിച്ച ശേഷം ബൈക്ക് നേരെ മെയിൻ റോഡിലേക്ക് തിരിഞ്ഞു... ഞാൻ ഹെൽമറ്റ് വച്ചിട്ടില്ലായിരുന്നു അത് നീനുവിന്റെ കയ്യിലായിരുന്നു. "കൈവിട്ട് പോയി ...... " ഞാൻ ആരതിയെ നോക്കി ചിരിക്കുന്നത് കണ്ട് നീനു പറഞ്ഞു. "നീ എന്താ പറഞ്ഞേ ? " "ഒന്നുമില്ല എന്റെ ചേട്ടോ .........വണ്ടി വിട് ബാക്കിയൊക്കെ വീട്ടിൽ ചെന്നിട്ട് . " നീനു എന്റെ തലയ്ക്കിട്ട് ഒരു കൊട്ടു തന്ന് പറഞ്ഞു. ഞങ്ങൾ എത്തിയപ്പോഴേക്കും പപ്പയും അമ്മയും എത്തിയിരുന്നു. " എങ്ങനെ ഉണ്ട് മോനേ കോളേജ് " ഞാൻ ബൈക്കിൽ നിന്നും ഇറങ്ങിയതും സിറ്റ്ഔട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന പപ്പ തിരക്കി. "കൊള്ളാം നല്ല കോളേജാണ് പപ്പാ" " ഇവിടെ എന്റെ ചേട്ടൻ പോയ ദിവസം തന്നെ എല്ലാരെയും കയ്യിലെടുത്തു. " " നീനൂ........." ഞാൻ അവളെ വിളിച്ചതും അവൾ അകത്തേക്ക് ഓടി. അകത്തു നിന്നു വന്ന അമ്മയും വിശേഷം തിരക്കി എല്ലാം കഴിഞ്ഞ് ഞാൻ റൂമിൽ കയറി ഫ്രഷായി. സെക്കന്റിയറിനും തേർഡ് ഇയറിനും നാളെ തൊട്ട് ക്ലാസ്സെടുക്കണം. നോട്ട്

💬 Comments

View all comments