Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
പ്രിപ്രേഷൻ നടത്തണം ബുക്ക് റഫർ ചെയ്യണം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ആദ്യാപക ജോലി വിദ്യാലയത്തിൽ മാത്രമല്ല തിരിച്ച് വീട്ടിൽ എത്തിയാലും അതിന്റെ കാര്യങ്ങൾ ഒരു പാട് ചെയ്യാനുണ്ടാകും.
ഞാൻ ലാപ്ടോപ് കയ്യിലെടുത്ത് ഓരോ ഇയറിന്റെയും ഞാൻ പഠിപ്പിക്കുന്ന വിഷയത്തിന്റെ സിലബസ് വച്ച് നോട്ട് പ്രിപ്രേഷൻ ആരംഭിച്ചു.
"പണി തുടങ്ങിയോ "
റൂമിന്റെ വാതില് തുറന്ന് അകത്ത് വന്ന നീനു ചോദിച്ചു.
"ഇനി എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും നീനൂ........."
ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
"ഇത്രയും ദിവസം പോത്ത് പോലെ കിടന്നുറങ്ങിയതല്ലേ അനുഭവിച്ചോ "
അവൾ അതും പറഞ്ഞ് കുറച്ച് നേരം ലാപ്ടോപിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ നോക്കി ഇരുന്നു.
"ചേട്ടാ ........... "
"എന്താ നീനൂ...... ?"
ഞാൻ ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
" ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ?"
" ഞാൻ നിന്റോടെ കള്ളം പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? "
" അതില്ല. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എനിക്കുണ്ടായിരുന്ന ലവ് അഭയറിനെ പറ്റിയൊക്കെ ഞാൻ ചേട്ടനോട് പറഞ്ഞിട്ടുണ്ട്. കാരണം അതിനുള്ള സ്വാതന്ത്ര്യമൊക്കെ ചേട്ടൻ തന്നിട്ടുണ്ട് . നമ്മൾ ഫ്രണ്ട്സും കൂടെയാണല്ലോ ... അന്ന് ചേട്ടന് ആരെങ്കിലും ഉണ്ടോ എന്ന എന്റെ ചോദിച്ചതിന് ഇല്ല എന്നായിരുന്നു ചേട്ടന്റെ
മറുപടി. "
" അതിന് ?"
അവൾ എന്താണ് ഉദ്ദേശിച്ചത് എന്നറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ തിരക്കി.
"ഇപ്പോൾ ചേട്ടന് ആരെയെങ്കിലും
ഇഷ്ടമാണോ ? "
" നീ എന്താ ഉദ്ദേശിക്കുന്നേ .... നീനു "
"
💬 Comments
View all comments