0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
സത്യം പറയണം , ചേട്ടന് ആരതി ചേച്ചിയെ ഇഷ്ടമല്ലേ " അവളുടെ ആ ചോദ്യം എന്നെ നടുക്കി. ലാപ് ടോപ്പിൽ നിന്ന് ശ്രദ്ധ മാറ്റി ഞാൻ നീനുവിന്റെ മുഖത്തേക്ക് നോക്കി. "അത്..... " "ചേട്ടൻ പറയാൻ കഷ്ടപ്പെടണ്ട , എനിക്കറിയാം എന്റെ ചേട്ടന് ആരതി ചേച്ചിയെ ഇഷ്ടമാണെന്ന് . ചേട്ടൻ ഈ കാര്യം ആ ചേച്ചിയോട് തുറന്നു പറയണം. നിങ്ങൾ രണ്ടു പേരും നല്ല ജോഡിയാ." " അത് നടക്കില്ല നീനു ... നീ പറഞ്ഞത് ശരിയാണ് ആദ്യം കണ്ടനിമിഷം തന്നെ എനിക്ക് അവളെ ഇഷ്ടമായി. പക്ഷെ ഞാൻ ഇപ്പോൾ അവളെ പഠിപ്പിക്കുന്ന അദ്യാപകനാണ്. എനിക്ക് എന്റേതായ ഉത്തരവാദിത്തങ്ങളും കടമകളുമുണ്ട്." ഞാൻ നീനുവിന്റെ മുഖത്ത് നോക്കി പറഞ്ഞു. "എന്റെ പൊന്ന് ചേട്ടാ പ്രേമത്തിന്റെ മുൻപിൽ ഇത്തരം ന്യായങ്ങൾക്ക് പ്രസക്തിയില്ല. ഓക്കെ ........ ചേട്ടൻ പറയണ്ട . പക്ഷെ താമസിയാതെ ആ ചേച്ചി ചേട്ടനോട് പറയും , ചേട്ടനെ ഇഷ്ടമാണെന്ന് . "
"നീ എന്താ എന്നെ കളിയാകുകയാണോ നീനു... അവൾക്ക് എന്നെ ഇഷ്ടമാകില്ല. അവളുടെ ആ നോട്ടം കാണുമ്പോഴേ എനിക്ക് പേടിയാകുന്നു." "ഇതാ പറയുന്നേ എന്റെ ചേട്ടന് ബുദ്ധിയുണ്ടെങ്കിലും വിവരമില്ല എന്ന്.......എന്റെ പൊന്ന് ചേട്ടാ, ചേട്ടൻ ആ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ " " ഉണ്ട് എന്താ " " ചേട്ടന് എന്താ ഫീലായിട്ടുള്ളത് " " അവളുടെ കണ്ണു കാണുമ്പോഴെ പേടി തുടങ്ങും , ഉള്ള ധൈര്യമെല്ലാം ചോർന്ന് പോകുന്ന പോലെ തോന്നും. " " ആ ...... വെറുതെയല്ല , ഇങ്ങനെ പേടിക്കല്ലേ ചേട്ടാ....

💬 Comments

View all comments