0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 460
. ചേട്ടാ ആ ചേച്ചിയുടെ കണ്ണുകളിൽ കണാം ചേട്ടനോടുള്ള ഇഷ്ടത്തിന്റെ അളവ്. " " നീ എന്താ ഇംഗ്ലീഷ് സാഹിത്യം പറയുകയാണോ ? നിന്നോട് സംസാരിച്ച് കളയാൻ എനിക്ക് സമയമില്ല ഒത്തിരി പണിയുണ്ട് . നീ പോയിരുന്ന് പഠിക്ക് പോ ..." " ചേട്ടാ ഞാൻ ചുമ്മാതെ പറഞ്ഞതല്ല . ഞാൻ പറഞ്ഞ കാര്യം ചേട്ടൻ മനസ്സിൽ കുറിച്ചിട്ടോ ..... ആ ചേച്ചിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ് . ആ ചേച്ചി തന്നെ ചേട്ടനോട് ഇത് പറയും ." അവൾ അത് വാശിയോടെ പറഞ്ഞ് ചെറിയൊരു പിണക്കത്തോടെ പുറത്തേക്ക് പോയി. അല്പനേരം അവൾ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു . ആരതിയുടെ നോട്ടത്തിന് ഇങ്ങനെ ഒരു അർത്ഥമുണ്ടോ ? എന്തോ ? ഞാൻ മനസ്സിലെ സംശയം മൂടിവച്ച് വീണ്ടും ലാപ്ടോപ്പ് കയ്യിലെടുത്ത് വീണ്ടും എന്റേതായ ജോലിയിലേക്ക് തിരിഞ്ഞു. .................... "ചേട്ടാ ഇന്ന് ഇതിൽ പോകാം " പപ്പയുടെ ബുള്ളറ്റ് ബൈക്ക് ചൂണ്ടികാണിച്ചു കൊണ്ട് നീനു പറഞ്ഞു. " അല്ലെങ്കിൽ നിനക്ക് എന്റെ വണ്ടി മതിയല്ലോ. ഇന്നെന്താ ബുള്ളറ്റ് ?" "ആരാ ചേട്ടാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. ചേട്ടൻ ഇതോടിച്ചാൽ സ്റ്റയിലായിരിക്കും പ്ലീസ് . " "ഇവളുടെ ഒരു കാര്യം " ഞാൻ വീടിന്റെ അകത്തു കയറിയ ശേഷം എന്റെ ബൈക്കിന്റെ ചാവി അകത്തു വച്ച് ബുള്ളറ്റിന്റെ ചാവിയെടുത്ത് പുറത്തുവന്നു. " നോക്കി കൊണ്ടുപോകണം , നീ ഇതോടിച്ചിട്ട് കുറച്ച് ദിവസമായില്ലേ? " ഇറങ്ങാൻ നേരം പപ്പ പറഞ്ഞു. " കുഴപ്പമില്ല പപ്പ , കുറേ നാൾ ഞാൻ

💬 Comments

View all comments